ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി സൗദി അറേബ്യ; 2018ല്‍ 1.1 ട്രില്യന്‍ റിയാല്‍ ചെലവഴിക്കും

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി രംഗത്തെത്തിരിക്കുകയാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം 890 ബില്യന്‍ റിയാലായിരുന്നു ബജറ്റ് തുകയെങ്കില്‍ ഇത്തവണ അത് 978 (260.8 ബില്യന്‍ ഡോളര്‍ ) ബില്യനായി ഉയര്‍ത്തി. വികസന ഫണ്ടുകളുടെ അധിക ചെലവുകളും കൂടി വരുമ്പോള്‍ 1.1 ട്രില്യന്‍ റിയാലായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍

സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പുതിയ ബജറ്റ്. ഇതിനു പുറമെ, പാര്‍പ്പിടം, വ്യാവസായം, ഖനികളുടെ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് നാഷനല്‍ ഡെവലപ്‌മെന്റ് ഫണ്ട് കൂടുതല്‍ ചെലവഴിക്കുക. അതേസമയം ഇത്തവണയും കമ്മി ബജറ്റാണ് സൗദി അവതരിപ്പിച്ചിരിക്കുന്നത്. 195 ബില്യന്‍ റിയാലിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്. എണ്ണ വില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇത് 230 ബില്യനായിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സൗദി അറേബ്യ കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്.

ദേശീയ വരുമാനം ഉയര്‍ന്നു

ദേശീയ വരുമാനം ഉയര്‍ന്നു

രാജ്യത്തിന്റെ വരുമാനം 692 ബില്യന്‍ റിയാലില്‍ നിന്ന് 2018ല്‍ 783 ബില്യന്‍ റിയാലായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ എട്ട് ശതമാനത്തില്‍ താഴെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. 2023ഓടെ ബജറ്റ് കമ്മി പൂര്‍ണമായി കുറയ്ക്കാനാവുമെന്നാണ് കരുതുന്നതെന്നും ബജറ്റ് പ്രസ്താവന പറഞ്ഞു. ഈ വര്‍ഷം പകുതിക്ക് ശേഷം എണ്ണ വിലയിലുണ്ടായ വിലവര്‍ധന സാമ്പത്തിക രംഗത്ത് വലിയ കുതിപ്പ് നല്‍കിയതായും സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

വിഷന്‍ 2030 പദ്ധതികള്‍ തുടരും

വിഷന്‍ 2030 പദ്ധതികള്‍ തുടരും


ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച വിഷന്‍ 2030ന്റെ പദ്ധതികള്‍ തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ചെലവ് വര്‍ധിപ്പിച്ചതെന്നും സല്‍മാന്‍ രാജാവ് അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന നിരവധി പദ്ധതികള്‍ വിഷന്‍ 2030ന്റെ ഭാഗമായി ഇതിനകം ആരംഭിച്ചുകഴിഞ്ഞു. എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് രാജ്യത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നുലുള്ളതെന്നും അതില്‍ വലിയ പുരോഗതിയാണ് രാജ്യം ഇതിനകം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ജീവിത നിലവാരം ഉയര്‍ത്തും

ജീവിത നിലവാരം ഉയര്‍ത്തും

സാമ്പത്തിക വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ രാജ്യത്തിലെ പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. വലിയ ബജറ്റ് ചെലവിനിടയിലും അടുത്ത വര്‍ഷത്തോടെ ബജറ്റ് കമ്മിറ്റി എട്ടു ശതമാനമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോടെ രാജ്യത്ത് സാമ്പത്തി സുസ്ഥിരത നേടാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018 നിര്‍ണായകമാവും

2018 നിര്‍ണായകമാവും

സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം 2018 നിര്‍ണായക വര്‍ഷമാണെന്ന് ദുബയ് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സെന്റര്‍ മുന്‍ തലവലും ബലനാന്‍ സാമ്പത്തിക മന്ത്രിയുമായ നാസര്‍ സൈദി അഭിപ്രായപ്പെട്ടു. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് സൗദിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷയാണ്. ചെറുകിട-ഇടത്തരം മേഖലയ്ക്കും സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia will spend more in 2018 than at any time in its history, King Salman announced in Riyadh during the annual budget statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്