പുഞ്ചിരിക്കുന്ന പ്രവാസികള്‍ക്ക് സ്വര്‍ണ്ണ സമ്മാനവുമായി ഭീമ

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: റമദാന്‍ മാസത്തില്‍ ഒരു പുഞ്ചിരി സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ഭീമ ജ്യുവലേഴ്‌സ്,ഗോള്‍ഡ് 101.3 ളാ മുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഗിഫ്റ്റ് എ സ്‌മൈല്‍ എന്ന പദ്ധതിക്ക് മികച്ച പ്രതികരണം. ഗോള്‍ഡ് എഫ് എം ശ്രോതാക്കള്‍ എസ്സ്.എം.എസ്സ് വഴി നോമിനേറ്റ് ചെയ്യുന്ന അര്‍ഹത ഉള്ളവരുടെ പട്ടികയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം നാല് ഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്.

ഇതിനു വേണ്ടി നിര്‍ദേശിക്കുന്ന ആളുടെ പേരും സ്വന്തം പേരും ചേര്‍ത്ത് 6883 എന്ന നമ്പരിലേക്ക് എസ് എം എസ് അയക്കുകയാണ് ചെയ്യേണ്ടത്. ഇത് കൂടാതെ യു ഇ ഇ യിലെ വിവിധ എമിറേറ്റുകളില്‍ ഗോള്‍ഡ് എഫ് എം ആര്‍ജെ മാര്‍ നേരിട്ട് ചെന്ന് അര്‍ഹതയുള്ളവര്‍ക്ക് നാല് ഗ്രാം സ്വര്‍ണം സമ്മാനിക്കുന്നുമുണ്ട്.

bhima-2

സമൂഹത്തിന് എന്ത് തിരിച്ചു നല്‍കാം എന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം കണ്ടെത്തിയതെന്നും യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദാനവര്‍ഷത്തിന്റെ ഭാഗമായി അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു ചെറു സമ്മാനം അത് ലഭിക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭീമ ജ്വല്ലറി ഡയറക്ടര്‍ അഭിഷേക് ഭട്ട് അഭിപ്രായപ്പെട്ടു.

bhima-1

മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും അതില്‍ ചെറുപ്പ വലിപ്പം നോക്കാതെ പങ്കെടുക്കുക എന്നതാണ് ഇത്തരം ആശയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Bhima jewellers spreading this ramadan with 'Bhima Gift A Smile'
Please Wait while comments are loading...