Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ കൊളെജിന് മുന്നില്‍ കാമുകന് ചാട്ടയടി

Love
റിയാദ്: വിമന്‍സ് കൊളെജിന് മുന്നില്‍ കാമുകിയ്ക്കൊപ്പം കറങ്ങി നടന്ന കാമുകന് ചാട്ടയടി. കാമുകിയ്‌ക്കൊപ്പം സംശായസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തുകയായിരുന്നെന്നാണ് പൊലീസിന്‍റെ വിശദീകരണം.സൗദി മത പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കാമുകി പഠിയ്ക്കുന്ന അതേ കൊളെജിന് മുന്നില്‍ വച്ച് യുവാവിനെ ചാട്ടയടിയ്ക്കാന്‍ സൗദി കോടതി ഉത്തരവിട്ടു,

കാമുകിയോടൊരല്‍പ്പം അടുത്തിടപഴകിയ കൊളെജ് വിദ്യാര്‍ഥിയായ കാമുകനാണ് ദുര്‍വിധി ഉണ്ടായത്. റാഫയിലെ ഒരു കൊളെജിലെ വിദ്യാര്‍ഥിനിയാണ് യുവാവിന്റെ കാമുകി. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരസ്യമായി പ്രണയിച്ച് നടന്നതിനാണ് യുവാവിന് ചാട്ടയടിയ്ക്ക് വിധിച്ചത്.

പെണ്‍കുട്ടിയുടെ കൊളെജിന് മുന്നില്‍ മറ്റ് വിദ്യാര്‍ഥിനികള്‍ നോക്കി നില്‍ക്കെയാണ് യുവാവിന് ചാട്ടയടിയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ യുവാവിന്റെ പേരോ ഇയാള്‍ക്ക് എത്ര ചാട്ടയടി കിട്ടിയെന്നതിനെപ്പറ്റിയോ സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+