താന്‍ ഇന്നേവരെ പാക്കിസ്ഥാനില്‍ പോയിട്ടില്ല.. തന്റെ കൈയ്യില്‍ വ്യാജ പാസ്‌പോര്‍ട്ടുമില്ല;ചിക്കിംങ് ഉടമ

  • Posted By:
Subscribe to Oneindia Malayalam

ദുബായ് :ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ വ്യവസായിയും യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിക്കിംങ് ഗ്രൂപ്പ് മേധാവിയുമായ എകെ മന്‍സൂര്‍ പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്‍സൂര്‍ തന്റെ വാദം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചത്.

താന്‍ പാക്കിസ്ഥാനില്‍ പോയിട്ടില്ല. തന്റെ കൈയ്യില്‍ വ്യാജ പാസ്‌പോര്‍ട്ടുമില്ല. വര്‍ഷങ്ങളായി ബിസിനസ്സ് രംഗത്തുള്ള തനിക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനു പറ്റിയ തെറ്റ് ഇന്ന് തനിക്കെതിരെയുളള ആയുധമായി ചിലര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ദുബായിലേക്കുള്ള മടക്ക യാത്രയില്‍ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടില്‍ സീല്‍ പതിച്ചതാണ് തനിക്കെതിരെയുള്ള പരാതി.

akmansoor

എന്നാല്‍ കാലാവധി തീരാത്ത വീസ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടില്‍ നിന്നും പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഇതേ പാസ്‌പോര്‍ട്ടില്‍ സീല്‍ രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് ശ്രദ്ദയില്‍പ്പെട്ടപ്പോള്‍ അധിക്രതരെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്ന പക്ഷം സീല്‍ മാറ്റി പതിപ്പിച്ചു താരാമെന്നുമുളള എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ മറുപടിയും തന്റെ പക്കലുണ്ടെന്ന് മന്‍സൂര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും താന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും പരാതിയില്‍ സുരക്ഷാ വിഭാഗത്തിനു സംശയമുണ്ടെങ്കില്‍ തനിക്ക് എങ്ങനെയാണ് യാത്ര ചെയ്യാന്‍ കഴിയുക.

തനിക്കെതിരെ പരാതി നല്‍കിയതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. നിയമ വിദഗ്ധരില്‍ നിന്നും ലഭിച്ച ഉപദേശത്തെ തുടര്‍ന്നാണ് അത്തരം കാര്യങ്ങള്‍ വ്യക്തമാക്കാത്തതെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍ നടത്താറുള്ളതു കൊണ്ടു തന്നെ പാസ്‌പോര്‍ട്ട് പേജുകള്‍ പെട്ടന്നു നിറയും. ഇത്തരത്തില്‍ നിയമ പ്രകാരം പുതുക്കിയ 14 ഓളം പാസ്‌പോര്‍ട്ടുകള്‍ തന്റെ കൈവശമുണ്ട്.

ഇതില്‍ പലതിലും കാലാവധിയുള്ള വീസകളും ഉണ്ട്. അത്‌കൊണ്ടു തന്നെയാണ് അത്തരം പാസ്‌പോര്‍ട്ടുകള്‍ യാത്രയില്‍ കൂടെ കൊണ്ട് നടക്കുന്നത്. ഇതില്‍ ഏതെങ്കിലും പാസ്‌പോര്‍ട്ടില്‍ പാക്കിസ്ഥാന്‍ സീല്‍ പതിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും മന്‍സൂര്‍ പത്ര സമ്മേളനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ നിരത്തി നിലപാട് വ്യക്തമാക്കി. ചിക്കിംങ് ഫ്രാഞ്ചൈസി അനുവദിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഒരു കമ്പനിയുമായി ഇടപാട് ഉണ്ടായിരുന്നു. എന്നാല്‍ താനോ തന്റെ കീഴിലുള്ള ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരോ ഇന്നുവരെ പാക്കിസ്ഥാനില്‍ പോയിട്ടില്ല.

കൂടാതെ കഴിഞ്ഞ ഏതാനും മാസങ്ങളായി പാക്കിസ്ഥാനില്‍ അനുവദിച്ച ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയവര്‍ക്ക് എന്തോ ഗൂഢ ലക്ഷ്യമുണ്ടെന്ന് പ്രാഥമിക അന്യേഷണത്തില്‍ വ്യക്തമായത് കൊണ്ടാണ് കേരള ഡിജിപി തന്റെ പരാതി ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നതെന്നും എകെ മന്‍സൂര്‍ വ്യക്തമാക്കി.


English summary
ChicKing MD MK Mansoor reacts about his fake passport issue
Please Wait while comments are loading...