കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കിങ് ഇനി അഫ്ഗാനിലും

Google Oneindia Malayalam News

ദുബായ്: യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ക്വിക് സര്‍വ്വീസ് റെസ്റ്റോറന്റ് ഗ്രൂപ്പായ ചിക്കിങ് തങ്ങളുടെ പ്രവര്‍ത്തനം അഫ്ഗാനിസ്ഥാനിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അഫ്ഗാനിലെ ബിസിനസ്സ് പ്രമുഖരായ മന്‍സൂര്‍ മാജിദ് ലിമിറ്റഡുമായി സഹകരിച്ചാണ് ചിക്കിങ് അഫ്ഗാനിലെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പിട്ടു.

ദുബായിലെ അഫ്ഗാനിസ്ഥാന്‍ കോണ്‍സുലേറ്റില്‍ നടന്ന ധാരണപത്രം കൈമാറ്റ ചടങ്ങില്‍ അഫ്ഗാന്‍ കോണ്‍സുല്‍ ജനറല്‍ അബ്ദുല്‍ സമദ്, അഫ്ഗാന്‍ ബിസിനസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ ഹാജി ഒബൈദുള്ള സദര്‍ ഖാന്‍, മന്‍സൂര്‍ മാജിദ് ലിമിറ്റഡ് ഡയറക്ടര്‍ മൊഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ മാജിദ്, ചിക്കിങ് മാനേജിങ് ഡയറക്ടര്‍ എ.കെ മന്‍സൂര്‍, ചിക്കിങ് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് ഡിവിഷന്‍ സിഇഒ ശ്രീകാന്ത് എന്‍.പിള്ള എന്നിവര്‍ പങ്കെടുത്തു.

agreementexchange-chickingafghanistan

ആദ്യഘടത്തില്‍ അഫ്ഗാനിലെ നാല് പ്രധാന സ്ഥലങ്ങളിലാണ് തങ്ങളുടെ ഔട്‌ലെറ്റുകള്‍ ആരംഭിക്കുന്നതെന്നും താമസിയാതെ കൂടുതല്‍ ഔട്‌ലെറ്റുകള്‍ ആരംഭിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനേജിംങ് ഡയറക്ടര്‍ എകെ മന്‍സൂര്‍ വ്യക്തമാക്കി. ലണ്ടന്‍ ഔട്‌ലെറ്റിന്റെ പണി പൂര്‍ത്തിയായി വരികയാണ്, രണ്ടുമാസത്തിനകം ശാഖ പ്രവര്‍ത്തം ആരംഭിക്കും. ഇന്‍ഡോനേഷ്യ, മാലിദ്വീപ്, ന്യൂസിലാന്റ്, മാള്‍ട്ട, സ്വീഡന്‍, സൗദി ഖത്തര്‍ തുടങ്ങി പല രാജ്യങ്ങളിലേക്കും തങ്ങളുടെ ശ്രഖംല വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ മുന്നോട്ട് പോവുകയാണെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.

English summary
ChicKing to open outlet in Afganistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X