കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ദുബായ് നിലപാട് കര്‍ശനമാക്കുന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഒരുക്കുന്നതിന്റെ ആദ്യഘട്ട നടപടികള്‍ ഒക്‌ടോബര്‍ 31 ന് ആരംഭിയ്ക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 300 കമ്പനികളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക. തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ കമ്പനിയും ശ്രദ്ധിയ്ക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ) പറയുന്നു.

ആദ്യത്തെ നാല് ഘട്ടങ്ങളിലായി 700,000 തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാണ് നീക്കം. പദ്ധതി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത പിഴ ചുമത്തും. ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ എയിസ അല്‍ മൈദൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2016 ഓടെ പദ്ധതിയുെട ആദ്യ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും.

പല തൊഴില്‍ സ്ഥാപനങ്ങളും ഇതുവരെയും പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലെന്നും അന്തിമ തീയതി പ്രഖ്യാപിച്ചാല്‍ ഇൗ സ്ഥാപനങ്ങള്‍ കടുത്ത നടപടി നേരിടേണ്ടി വരും. അതിനാല്‍ തന്നെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് പോകരുതെന്ന് ഡിഎച്ച്എ വിവിധ കമ്പനികളെ ഓര്‍മ്മപ്പെടുത്തുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പൂര്‍ണമായും പ്രാബല്യത്തില്‍ വന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കില്ല.

English summary
Dubai Health Authority’s (DHA) first phase of compulsory health insurance cover effective October 31 will involve approximately 300 companies who employ 1,000 or more employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X