കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍പ്രവൃത്തിക്ക് നാട്ടിലേക്ക് ടിക്കറ്റ് നല്‍കി കമ്പനി; ഷെയ്ഖ് ഹംദാനെ കാണാന്‍ കാത്തിരുന്ന് ഗഫൂര്‍

Google Oneindia Malayalam News

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പോലും പ്രശംസ പിടിച്ച് പറ്റിയ അബ്ദുള്‍ ഗഫൂറിന് സ്‌നേഹോപകാരം നല്‍കി കമ്പനി. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് അടക്കം നല്‍കിയിരിക്കുകയാണ് കമ്പനി. എന്നാല്‍ ഹംദാനെ കാണാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. ഷെയ്ഖിനെ കാണാതൊരു മടക്കമില്ലെന്നാണ് ഗഫൂര്‍ പറയുന്നത്.

സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍

സോഷ്യല്‍ മീഡിയയില്‍ അടക്കം സ്റ്റാറാണ് അദ്ദേഹം. റോഡില്‍ കിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്ത് മാറ്റിയ ഗഫൂറിന്റെ പ്രവര്‍ത്തി നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹംദാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

1

ഷെയ്ഖ് ഹംദാനെ കാണാനുള്ള കാത്തിരിപ്പിലാണ് പാകിസ്താന്‍കാരന്‍ കൂടിയായ അബ്ദുള്‍ ഗഫൂര്‍. അദ്ദേഹത്തെ കാണാമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ഹംദാന്‍ അറിയിച്ചതാണ്. ഗഫൂറിന് നേരത്തെ നാട്ടില്‍ പോയി കുടുംബത്തെ കാണാന്‍ ടിക്കറ്റെടുത്ത് നല്‍കിയിരുന്നു കമ്പനി. എന്നാല്‍ ഷെയ്ഖ് ഹംദാനെ കണ്ട ശേഷമേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ എന്ന തീരുമാനത്തിലാണ് ഈ ചെറുപ്പക്കാരന്‍. ഹംദാന്റെ കൊട്ടാരത്തിലേക്ക് ഉടനെ തന്നെ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഗഫൂര്‍.

2

ദുബായ് ഇന്റര്‍സെക്ഷന്‍ റോഡിലെ കോണ്‍ക്രീറ്റ് കട്ടകളാണ് ഗഫൂര്‍ മാറ്റിയത്. ട്രാഫിക് ലൈറ്റ് ചുവപ്പായതിന് പിന്നാലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ അദ്ദേഹം രണ്ട് കൈയ്യിലായി എടുത്ത് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു. പെട്ടെന്ന് തന്നെ ബൈക്കില്‍ അദ്ദേഹം ഓടിയെത്തി. ഒരുവശത്ത് സിഗ്നലില്‍ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പൊരിവെയിലത്തായിരുന്നു ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി അബ്ദുള്‍ ഗഫൂര്‍ ചെയ്തത്. ഒരു വശത്ത് നിന്നുള്ള ട്രാഫിക് നില്‍ക്കാനായി അദ്ദേഹം കാത്തിരുന്നു.

3

അതേസമയം തന്റെ കടമ നിര്‍വേററ്റുക മാത്രമാണ് ചെയ്തതെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു. തന്റെ കുടുംബം ഏറെ സന്തോഷത്തിലാണ്. ഇങ്ങനൊരു നല്ല പ്രവര്‍ത്തി ചെയ്തതില്‍ അവര്‍ക്ക് അഭിമാനമുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം പേര്‍ വിളിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ഷെയ്ഖ് ഹംദാന്‍ താന്‍ ചെയ്ത കാര്യത്തെ കുറിച്ച് അഭിനന്ദനം അറിയിച്ചതില്‍ കുടുംബമെല്ലാം സന്തോഷത്തിലാണെന്നും ഗഫൂര്‍ വ്യക്തമാക്കി. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് ഗഫൂര്‍.

4

അതേസമയം ഗഫൂര്‍ ചെയ്ത നല്ല കാര്യം ആരോ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഈ വീഡിയോയാണ് പിന്നീട് ഷെയ്ഖ് ഹംദാന്‍ കണ്ടത്. ഇതോടെ അഭിനന്ദനവുമായി അദ്ദേഹം രംഗത്ത് വരികയായിരുന്നു. ദുബായില്‍ നല്ല പ്രവര്‍ത്തികള്‍ എപ്പോഴും അഭിനന്ദിക്കേണ്ട കാര്യമാണ്, ഇയാളുമായി എന്നെ ആരെങ്കിലും ബന്ധപ്പെടാന്‍ സഹായിക്കുമോ എന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റിലൂടെ ചോദിച്ചു. 20 മിനുട്ടിനുള്ളില്‍ തന്നെ അബ്ദുള്‍ ഗഫൂറിന്റെ വിവരങ്ങള്‍ ലഭിച്ചു.

5

അതേസമയം ഗഫൂറിനെ ആദ്യം ബന്ധപ്പെട്ടത് ദുബായ് പോലീസാണ്. ഷെയ്ഖ് ഹംദാന് സംസാരിക്കണമെന്നും അറിയിച്ചു. തന്നെ വിളിക്കുന്നത് ഷെയ്ഖ് തന്നെയാണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു ഗഫൂര്‍. ഒരു പിടിയും കിട്ടാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. വൈകാതെ തന്നെ ഹംദാന്‍ നേരിട്ട് വിളിച്ച് ഗഫൂറിനെ അഭിനന്ദിച്ചു. താന്‍ രാജ്യത്തിന് പുറത്താണെന്ന് അദ്ദേഹം ഗഫൂറിനെ അറിയിച്ചു. രാജ്യത്ത് മടങ്ങിയെത്തിയാല്‍ ഉടന്‍ കാണാമെന്നും അറിയിച്ചിട്ടുണ്ട്.

പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍

Recommended Video

cmsvideo
വെള്ളം വെള്ളം സർവത്ര, മഴയിൽ മുങ്ങി റൂറൽ കൊച്ചി | *Weather

English summary
delivery boy expecting sheikh hamdan for visit after his video removing concrete blocks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X