കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ശസ്ത്രക്രിയ പാളി, വന്ധ്യയായ രോഗിക്ക് ഡോക്ടര്‍ 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

  • By Jisha
Google Oneindia Malayalam News

ദുബായ്: ശസ്ത്രക്രിയയെ തുടര്‍ന്ന് വന്ധ്യത ബാധിച്ച യുവതിക്ക് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഫാലോപ്പിയന്‍ ട്യൂബിനുള്ള തകരാറുകള്‍ പരിഹരിക്കുന്നതിനായി ഒമ്പത് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയകളിലൊന്നാണ് യുവതിയില്‍ വന്ധ്യതയുണ്ടാക്കിയത്. പാളിച്ചയുണ്ടായത്. ദുബായില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയായ സിറിയന്‍ യുവതിക്കാണ് ശസ്ത്രക്രിയയില്‍ തകരാര്‍ സംഭവിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ ഗ്യാസ് നിറയുകയും നീര്‍ക്കെട്ടുണ്ടാവുകയും തവിട്ടുനിറത്തിലുള്ള ദുര്‍ഗന്ധമുള്ള ദ്രവം പുറത്തുവരികയും ചെയ്തതോടെയാണ് രോഗിയെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവതിക്ക് ഇനിയൊരിക്കലും ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ശസ്ത്രക്രിയക്കൊടുവില്‍ ആവശ്യമായ ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രോഗിയെ ആശുപത്രി വിടാന്‍ അനുവദിച്ചതും പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് അമേരിക്കക്കാരനായ ഗൈനക്കോളജിസ്റ്റിനെതിരെ ദമ്പതികള്‍ ദുബായിലെ ദുബായ് പൊലീസില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലിക്കിടയില്‍ ഡോക്ടര്‍ അന്യായം കാണിച്ചെന്ന് കണ്ടെത്തിയ കോടതി ചികിത്സയില്‍ പിഴവ് വരുത്തിയതിനും യുവതിക്ക് ശസ്ത്രക്രിയയില്‍ പരിക്കേറ്റതിനും ഡോക്ടര്‍ 430,000 പിഴയായി അടയ്ക്കണമെന്ന് ദുബായ് കാസേഷന്‍ കോടതി ഉത്തരവിട്ടു.

court

ഇതിന് പുറമേ യുവതിക്ക് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ദുബായ് സിവില്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ തുക കൊണ്ട് ദമ്പതികള്‍ക്കുണ്ടായ നഷ്ടം നികത്താനാവില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി അവര്‍ക്ക് വൈകാരികമായും സാമ്പത്തികമായും ആരോഗ്യപരമായും ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ ഇതുകൊണ്ട് നികത്താനാവില്ലെന്നും വ്യക്തമാക്കി. ഡോക്ടറുടെ അശ്രദ്ധകൊണ്ട് ദമ്പതികള്‍ക്ക് മറ്റുള്ളവരെപ്പോലെ സ്വാഭാവിക രക്ഷിതാക്കളാവാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ സിവില്‍ കോടതിയുടെ ചട്ടപ്രകാരം പരാതിക്കാര്‍ക്ക് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ യൂസഫ് അല്‍ ബലൗഷി അപ്പീല്‍ കോടതിയില്‍ വാദിച്ചു.

English summary
Doctor told to pay 78 lakh to woman for botched surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X