കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: 12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, ഡൗണ്‍ലോഡിംഗും എളുപ്പം

ദുബായിലെ 12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് സര്‍ക്കാര്‍. ദുബായിലെത്തുന്ന വിനോദ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

  • By Sandra
Google Oneindia Malayalam News

ദുബായ്: ദുബായിലെ 12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനവുമായി ദുബായ് സര്‍ക്കാര്‍. പൊതുജനങ്ങളിലേക്ക് വൈഫൈ സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ 12 ഇടങ്ങളില്‍ സൗജന്യം വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോകത്ത് ഇന്റര്‍നെറ്റിന്റെ സ്വാധീനം വളരെയധികം വര്‍ദ്ധിച്ച കാലഘട്ടത്തിലാണ് വികസനത്തിന് പേരുകേട്ട ദുബായ് സൗജന്യ വൈഫൈ സര്‍വ്വീസ് ലഭ്യമാക്കുന്നത്.

 ജെബിആര്‍ നടപ്പാത

ജെബിആര്‍ നടപ്പാത

ദുബായിലെ ജുമൈറ ബീച്ചിന് സമീപത്തുള്ള പാര്‍പ്പിട കേന്ദ്രങ്ങളും സൈജന്യ വൈഫൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 മുഹമ്മദ് റാഷിദ് ബിന്‍ നടപ്പാത

മുഹമ്മദ് റാഷിദ് ബിന്‍ നടപ്പാത

മുഹമ്മദ് റാഷിദ് ബിന്‍ നടപ്പാതയ്ക്ക് സമീപത്തുനിന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നത് ഇനി എളുപ്പമാവും.

 ദുബായ് മാള്‍

ദുബായ് മാള്‍

ആക്ടീവായ മൊബൈല്‍ നമ്പറുണ്ടെങ്കില്‍ ദുബായ് മാളിന്റെ എല്ലാ ഭാഗത്തുനിന്നും വൈഫൈ സേവനം ലഭ്യമാകും.

മദീനത്ത് ജമൈറ

മദീനത്ത് ജമൈറ

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മദീനത്ത് ജമൈറയിലെ അല്‍ ഖസര്‍, മൈന എ സലാം, ജുമൈറ ബീച്ച് ഹോട്ടല്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക.

 കൈറ്റ് ബീച്ച്

കൈറ്റ് ബീച്ച്

സൗജന്യ വൈഫൈ ലഭിക്കുന്ന ദുബായിലെ ബീച്ചുകളിലൊന്നാണ് സകൈറ്റ് ബീച്ച്.

 ദുബായ് മെട്രോ സ്‌റ്റേഷനുകള്‍

ദുബായ് മെട്രോ സ്‌റ്റേഷനുകള്‍

ദുബായ് മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നുണ്ട്.

 ദുബായിലെ 100 ബസ് സ്റ്റോപ്പുകള്‍

ദുബായിലെ 100 ബസ് സ്റ്റോപ്പുകള്‍

ദുബായിലെ എല്ലാ സുപ്രധാന ബസ് സ്റ്റോപ്പുകളും സൗജന്യ വൈഫൈ നല്‍കുന്നുണ്ട്.

 നാദി അല്‍ഖൂസ്

നാദി അല്‍ഖൂസ്

സര്‍ഗ്ഗാത്മകത ഉള്ളിലുള്ളവരെ സഹായിക്കുന്നതിനായാണ് നാദി അല്‍ഖൂസില്‍ സൗജന്യ വൈഫൈ ഏര്‍്‌പ്പെടുത്തിയിട്ടുള്ളത്.

 എ4 സ്‌പെയ്‌സ്

എ4 സ്‌പെയ്‌സ്

എ4സ്‌പേസില്‍ സമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് ബ്രൗസിംഗിനും സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും സഹായിക്കുന്നതാണ് സൗജന്യ വൈഫൈ സംവിധാനം.

മാള്‍ ഓഫ് എമിറേറ്റ്‌സ്

മാള്‍ ഓഫ് എമിറേറ്റ്‌സ്

മാള്‍ ഓഫ് എമിറേറ്റ്‌സിന് അകത്തും പുറത്തുമായുള്ള എല്ലാ സ്ഥലങ്ങളിലും വൈഫൈ ലഭിക്കും.

 ഡെയ്‌റ സിറ്റി സെന്റര്‍

ഡെയ്‌റ സിറ്റി സെന്റര്‍

ഡെയ്‌റ സിറ്റി സെന്റര്‍

 ദുബായ് എയര്‍പോര്‍ട്ട്

ദുബായ് എയര്‍പോര്‍ട്ട്

ദുബായ് വിമാനത്താവളത്തിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ വൈഫൈ ലഭ്യമാകുന്ന തരത്തിലാണ് ഇവിടെയുള്ള സേവനം.

English summary
Dubai:12 Public places get free Wifi service. Dubai aims to attract more foreign tourists and ensure serice to Dubai natives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X