കാന്‍സര്‍ രോഗികളോട് ഐക്യദാര്‍ഢ്യമായി മലയാളി നര്‍ത്തകി മുടിമുറിച്ചു; പിന്നെ ഉണ്ടായത്!
ദുബായ്: കാന്‍സര്‍ രോഗികളോട് ഐക്യദാര്‍ഢ്യമായി തന്റെ 43 ഇഞ്ച് നീളമുള്ള സമൃദ്ധമായി മുടിമുറിച്ചുകളഞ്ഞ ചെങ്ങന്നൂര്‍ സ്വദേശി നര്‍ത്തകിക്ക് അനുഭവിക്കേണ്ടിവന്നത് കാന്‍സറിനേക്കാള്‍ വലിയ മനോവേദന. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെ വെറുപ്പോടെ മാറ്റി നിര്‍ത്തിയതായി ദുബായ് സ്‌കൂളില്‍ കള്‍ച്ചറല്‍ കോഡിനേറ്ററായി ജോലി ചെയ്യുന്ന അനുപമ എസ് പിള്ള പറഞ്ഞു. അപ്പോഴാണ് കാന്‍സര്‍ രോഗികള്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന അവജ്ഞയെന്താണെന്ന് തനിക്ക് ബോധ്യമായത്. തന്റെ ഭര്‍ത്താവും സ്‌കൂളും വിദ്യാര്‍ഥികളും ഈ ഘട്ടങ്ങളില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയെന്നും ക്ലാസിക്കല്‍ ഡാന്‍സറായ അനുപമ പറയുന്നു.
കഴിഞ്ഞ വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍ മൂത്ത മകനോട് മൊട്ടയടിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വിസമ്മതിച്ചതാണ് സംഭവത്തിന്റെ തുടക്കം. സുഹൃത്തുക്കള്‍ കളിയാക്കുമെന്നതായിരുന്നു അവന്റെ പരാതി. മകനെ കൂടുതല്‍ നിര്‍ബന്ധിച്ചില്ല. പക്ഷെ അനുപമ ഒരു കാര്യം ചെയ്തു. പരിഭവങ്ങളൊന്നുമില്ലാത്ത, മൊട്ടയടിച്ച അനേകം കുട്ടികളെ കാണാന്‍ അവര്‍ രണ്ട് മക്കളെയും കൂട്ടി നേരെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലേക്ക് പോയി. അവിടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയും മക്കളെയും തലമുണ്ഡനം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അനുപമ പറഞ്ഞു.













Click it and Unblock the Notifications