കാര്‍ഗോ മേഖലയിലെ പ്രതിസന്ധി തരണം ചെയ്തതായി ഗള്‍ഫിലെ കാര്‍ഗോ കമ്പനികള്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: എം കാര്‍ഗോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോയുടെ പ്രഥമ ബ്രാഞ്ച് ദുബായ് സോണാപൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവിയാണ് നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കമ്പനി പാര്‍ട്ണര്‍മാരായ മുനീര്‍ കാവുങ്ങല്‍ പറമ്പില്‍, പ്രദീപ് ഷരാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സോണാപൂരിലെ ലേബര്‍ ഏരിയയില്‍ പ്രവര്‍ത്തനമാരംഭിച്ച നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രദേശവാസികളായ നിരവധി ആളുകളും പങ്കടുത്തു.

സോണാപൂരിലെ എമിറേറ്റ്സ് പോസ്റ്റ് ഓഫീസിനു സമീപമാണ് നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഗോ അയക്കുന്നവര്‍ക്ക് നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോ ഉടമകള്‍ അറിയിച്ചു. പ്രതിസന്ധികളിലൂടെ കടന്ന് പോയ മേഖലയില്‍ നിലവിലെ കാര്‍ഗോ ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ കൂടുതല്‍ സുരക്ഷിതമായും ക്യത്യതയോടും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ പാലിച്ച് കൊണ്ടാണ് പാര്‍സലുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

cargo

അയക്കുന്നവരുടെയും പാര്‍സല്‍ ലഭിക്കുന്നവരുടെയും രേഖകള്‍ ക്യത്യമായി പരിശോധിച്ചതിനു ശേഷമാണ് പാര്‍സല്‍ സ്വീകരിക്കുന്നത്. ചില കാര്‍ഗോ കമ്പനികള്‍ ഇതില്‍ നിന്നും വിപരീതമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ദയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാരാണ് ഉപഭോക്താക്കള്‍ക്ക് പ്രയാസം സ്രഷ്ടിക്കുന്നതെന്നും, അത്തരം കമ്പനികള്‍ വഴി കാര്‍ഗോ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടലും മാനസിക പ്രയാസങ്ങളുമായിരിക്കും ഫലമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

English summary
Dubai; Cargo Companies overcome Cargo Crisis
Please Wait while comments are loading...