കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെഎംസിസിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനം

Google Oneindia Malayalam News

ദുബായ്: യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ (വെള്ളിയാഴ്ച) സമാപനമാകും. ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ രാത്രി 7 മണിക്കാണ് സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കേരള വ്യവസായഐടി വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുബായ് പോലീസ് ആന്റ് ജനറല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ അല്‍ തമീം സമ്മേളനം ഉദദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തും. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി സിഇഒ ഉമര്‍ അല്‍ മുസന്ന, പി.വി അബ്ദുല്‍ വഹാബ് എം.പി, മുന്‍ എം.പി എം. അബ്ദുറഹിമാന്‍, എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തും.

kmcc

കേരള ടെക്‌നികല്‍ യൂണിവേഴ്‌സിറ്റി ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ ഇബ്രാഹിം ഹാജി, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക വാണിജ്യ വ്യാവസായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.കെ അബ്ദുള്ള (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്) റിയാസ് ചേലേരി (പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍) അബ്ദുല്ലത്തീഫ് ബദര്‍ അല്‍ സമാ (ഗ്‌ളോബല്‍ ബിസിനസ് അച്ചീവ്‌മെന്റ്) ഡോ. മുഹമ്മദ് ഖാസിം (എക്‌സലന്‍സി ഇന്‍ ഹെല്‍ത് കെയര്‍) സന്ദീപ് മൈലത്ത് (യംഗ് ഓണ്‍ട്രപ്രണര്‍), ത്വല്‍ഹത്ത് തൊട്ടിവളപ്പില്‍ (ബിസിനസ് ഇന്നൊവേഷന്‍), ഇസ്മായില്‍ അബ്ദുറഹിമാന്‍ (ഔട്ട്സ്റ്റാന്റിഗ് ബിസിനസ് പേഴ്‌സനാലിറ്റി) എന്നിവരെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ.എം അബ്ബാസ് (അച്ചടി മാധ്യമം) നാസര്‍ ബേപ്പൂര്‍ (ദൃശ്യ മാധ്യമം) വനിതാ വിനോദ് (ശ്രവ്യ മാധ്യമം) എന്നിവരെയും ചടങ്ങില്‍ ആദരിക്കും. മഖ്ബൂല്‍ മന്‍സൂര്‍ (എന്ന് നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണേ..ഫെയിം) ഗായകരായ ആദില്‍ അത്തു, പ്രദീപ് ബാബു, റംഷി അഹ്മദ്, യൂസുഫ് കാരക്കാട് തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും കെ.കെ കോട്ടിക്കുളം (കലാഭവന്‍) അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡും അരങ്ങേറും.

അന്തരിച്ച ഗായകന്‍ കണ്ണൂര്‍ സലീമിന്റെ ഓര്‍മകളുമായി മക്കള്‍ സലീലും സജ്‌ലിയും പ്രത്യേക അതിഥികളായി വേദിയിലെത്തും. സമ്മേളന വേദിയായ എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, പരിപാടികള്‍ വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സാദിഖലി തങ്ങള്‍ക്ക് പുറമെ യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍, യു.എ.ഇ കെഎംസിസി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര, ദുബായ് കെഎംസിസി ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഉസ്മാന്‍ തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, അഷ്‌റഫ് കോടുങ്ങല്ലൂര്‍, ഹനിഫ് കല്‍മാട്ട എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Dubai KMCC's last day celebration meeting of UAE National day is 4th December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X