കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: മലയാളി വ്യവസായിയെ കൊന്നത് അനാശാസ്യത്തിന് പറഞ്ഞുറപ്പിച്ച തുക നല്‍കാത്തതിന്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഫ്ളാറ്റില്‍ വച്ച് തീപ്പൊള്ളലേറ്റ് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് ദുബായ് പൊലീസ്. കണ്ണൂര്‍ വെങ്ങര സ്വദേശിയായ പറത്തി രാഹുല്‍ (39) ആണ് കൊല്ലപ്പെട്ടത്. അനാശാസ്യത്തിന് വേണ്ടി ഫ്ളാറ്റിലെത്തിച്ച രണ്ട് സ്ത്രീകളാണ് പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇയാളെ കൊലപ്പെടുത്തിയത്. കേസില്‍ രാഹുലിന്റെ അടുത്ത രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മുഹൈസ്‌നയിലെ ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ രാഹുല്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. ഫ്ളാറ്റിലെ സോഫയില്‍ പൊള്ളലേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ദുബായില്‍ ബിസിനസ് നടത്തുന്നയാളാണ് രാഹുല്‍.

Parathi Rahul

തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ മരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ മറ്റിടങ്ങളിലേയ്ക്ക് തീ പടരാതിരുന്നതും മറ്റും പൊലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്ത് വരുന്നത്. ദുബായ് പൊലീസ് മേജര്‍ ഖമീസ് മത്തര്‍ അല്‍ മുസൈനയാണ് കൊലപാതകത്തെപ്പറ്റി മാധ്യമങ്ങളോട് പറഞ്ഞത്

ആയിരം ദിര്‍ഹത്തിലധികം നല്‍കാമെന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെ അനാശാസ്യത്തിനായി രാഹുല്‍ ഫ്ളാറ്റിലെത്തിച്ചത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും വിളിച്ച് വരുത്തിയിരുന്നു. സുഹൃത്തുക്കള്‍തി രികെ പോവുകയും ചെയ്തു. എന്നാല്‍ എത്തിയ സ്ത്രീകള്‍ക്ക് പറഞ്ഞുറപ്പിച്ച പണം നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. ഇതിനിടെ സ്ത്രീകളെ മറ്റ് ഇടപാടുകാര്‍ വിളിച്ചുകൊണ്ടിരുന്നു. രാഹുല്‍ മദ്യലഹരിയിലുമായിരുന്നു.

മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സ്ത്രീകള്‍ രാഹുലിനെ തള്ളിയിടുകയും ചെയ്തു. താഴെ വീണ് ബോധം നശിച്ച രാഹുലിന്റെ പണവും മൊബൈലും സ്വര്‍ണവും സ്ത്രീകള്‍ തട്ടിയെടുത്തു. ശേഷം വസ്ത്രങ്ങള്‍ കൂട്ടിയിട്ട് ഫ്ളാറ്റില്‍ തീയിട്ടശേഷം രക്ഷപ്പെട്ടു. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാല്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റും രാഹുല്‍ മരിച്ചു.

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയായ ഏഷ്യന്‍ യുവതിയും കൊലപാതകം നടത്തിയ സ്ത്രീകളും രാഹുലിന്റെ സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയ രാഹുല്‍ രണ്ടാമതും വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. രണ്ടാം ഭാര്യയില്‍ നിന്നും വിവാഹമോചനത്തിന് ശ്രമിയ്ക്കുകയായിരുന്നു ഇയാള്‍.

English summary
Dubai Police solve mystery behind death of Malayali businessman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X