കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ ഫ്രീ ദിനത്തില്‍ ദുബായ് റോഡുകളില്‍ നിന്നും മാറിയത് അരലക്ഷം കാറുകള്‍

Google Oneindia Malayalam News

ദുബായ്: പരിസ്ഥിതിക്ക് വേണ്ടി ഒരു ദിനം. അതായിരുന്നു ദുബായ് മുനിസിപ്പാലിറ്റിയുടെ നേത്യത്തില്‍ സംഘടിപ്പിച്ച കാര്‍ ഫ്രീ ദിനം കൊണ്ട് ഉദ്ദേശിച്ചത്. ദിനേന റോഡുകളില്‍ ചീറിപ്പാഞ്ഞു പോകുന്ന ലക്ഷക്കണക്കിനു വാഹനങ്ങള്‍ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണിന്റെ തോത് കുറയ്ക്കുക ഇതിലൂടെ പരിസ്ഥിതിയെ സ്‌നേഹിക്കുക എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന് ഒരു സര്‍ക്കാര്‍ സ്ഥാപനം മുന്നിട്ടിറങ്ങിയപ്പോള്‍ ഏതാണ്ട് 50,000 ലധികം വാഹനങ്ങളാണ് ദുബായ് റോഡുകളില്‍ നിന്നും അപ്രത്യക്ഷമായത്.

എത്തിസലാത്ത് മെട്രോ സ്‌റ്റേഷനില്‍ നിന്നും സംഘാടകരും പരിപാടിയുമായി സഹകരിക്കുന്ന എമിഗ്രേഷന്‍ അടക്കമുളള സര്‍ക്കാര്‍ സ്ഥാപന മേധാവികളും കൂട്ടമായാണ് യൂണിയന്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയത്. യൂണിയന്‍ മെട്രോ പാര്‍ക്കില്‍ സംഘടിപ്പിച്ച ഒത്തുച്ചേരല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു. ഏതാണ്ട് 2500 ല്‍ പരം സ്ഥാപനങ്ങള്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്തിരുന്നു.

carfreeday2017

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരിപാടിയുമായി സഹകരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവു രേഖപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഈ ഒത്തുച്ചേരലില്‍ പങ്കെടുത്തു. പരിസ്ഥിതി അനുകൂല വാഹനങ്ങളുടെ പ്രദര്‍ശനവും കുട്ടികള്‍ക്കുള്ള മത്സരങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

carfreeday2017-2

പങ്കെടുത്തവര്‍ക്ക് നല്ലയിനം വിത്തുകള്‍ കൈമാറിയാണ് ദുബായ് മുനിസിപ്പാലിറ്റി മാത്യകയായത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മേധാവികളും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സ്വന്തം വാഹനം ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലാണ് ജോലി സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത്.

English summary
Dubai residents go car-free for eighth time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X