മസ്ക്കറ്റ്:2വയസുള്ള മകനെ തനിച്ചാക്കി വിജേഷും മൃദുലയും ആത്മഹത്യ ചെയ്യുമോ?വിശ്വസിയ്ക്കാനാകാതെ....
മസ്‌ക്കറ്റ്: രണ്ട് വയസുള്ള മകനെ ഒറ്റയ്ക്കാക്കി വിജേഷും മൃദുലയും ലോകത്തോട് വിടപറഞ്ഞതെന്തിനായിരുന്നു? ജീവിച്ച് കൊതിതീര്‍ന്നിരുന്നോ അവര്‍ക്ക്? പൊന്നോമനയായ കുരുന്നിനെ ഒറ്റയ്ക്കാക്കി ഏത് ലോകത്തിലേയ്ക്ക് പോയാലും അവര്‍ക്ക് സമാധാനം ഉണ്ടാകുമോ? തിങ്കളാഴ്ച ഒമാനില്‍ അത്മഹത്യ ചെയ്ത മലയാളി ദമ്പതിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒരായിരം തവണ മനസില്‍ ചോദിച്ച ചോദ്യങ്ങളാണിത്. കാരണം ആ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരേയും ആരും മോചിതരായിയിട്ടില്ല.
വിജേഷും മൃദുലയും എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞതെന്ന് കണ്ടറിഞ്ഞവര്‍ തന്നെയാണ് അവരുടെ മരണത്തില്‍ ഏറ്റവും അധികം ഞെട്ടിയിരിയ്ക്കുന്നത്. ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും ആത്മഹത്യ ചെയ്ത നിലയില്‍ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. വൈദ്യുതാഘാതമേല്‍പ്പിച്ചായിരുന്നു ഇവരുവരും ആത്മഹത്യ ചെയ്തത്.

പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിയില്ല. ഇടയ്ക്ക് തലവേദന കലശലായതിനെത്തുടര്‍ന്ന് വിജേഷ് നാട്ടിലേയ്ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് രോഗത്തെപ്പറ്റി അന്വേഷിച്ച സഹോദരനോട് പോലും ഒന്നും പറയാന്‍ വിജേഷ് തയ്യാറായിരുന്നില്ല. നാട്ടില്‍ പുതുതായി വീട് പണികഴിപ്പിയ്ക്കുകയും കാര്‍ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിയ്ക്കുന്നില്ല.പിന്നെ വിജേഷും മൃദുലയും എന്തിന് മരിച്ചുവെന്നത് അവ്യക്തം.
2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ല്‍ വിവാഹം കഴിച്ചു. പല പ്രവാസികളും സ്വന്തം പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ തയാറാകില്ലെന്നും ഒറ്റപ്പെട്ട ജീവിതം അവരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും മസ്‌ക്കറ്റില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഷാജി സെബാസ്റ്റ്യന്‍ പറയുന്നു.












Click it and Unblock the Notifications