പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇനി ചിലവേറും!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ എക്‌സ്‌ചേഞ്ചുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്താന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തീരുമാനിച്ചു.

യുഎഇ ല്‍ നിന്നും ഇനി മുതല്‍ 1000 ദിര്‍ഹത്തിനു മുകളില്‍ പണം അയക്കുന്നവര്‍ 22 ദിര്‍ഹം സേവന നിരക്ക് ഇനത്തില്‍ നല്‍കണം. നിലവില്‍ ഇത് 15 മുതല്‍ 20 ദിര്‍ഹം വരെയാണ് നിരക്ക്. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി വിവിധ മണി എക്‌സ്‌ചേഞ്ച് പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു.

uae-map

ഇതിനു മുന്‍പ് 2014 ലാണ് സേവന നിരക്കില്‍ കമ്പനികള്‍ നേരിയ വര്‍ദ്ധനവ് വരുത്തിയത്. സേവന നിരക്കില്‍ വന്ന മാറ്റം ഉപഭോക്താക്കളെ വലിയ തോതില്‍ പ്രയാസപ്പെടുത്തില്ലെന്നാണ് കമ്പനികളുടെ വിശ്വാസം. ലോക ബാങ്കിന്റെ കണക്ക് പ്രകാരം വിദേശത്തേക്ക് പണമയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് യുഎഇ.

English summary
Expats to pay more for sending money home
Please Wait while comments are loading...