കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസി സമൂഹത്തിലേയ്ക്ക് മിഴി തുറന്ന് ഖലീഫ അല്‍ താജര്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ക്കായി ഖലീഫ അല്‍ താജര്‍ തുറന്ന് കൊടുത്തു. ഏറെ പ്രത്യേകതകളുമായാണ് അല്‍ താജര്‍ വിശ്വാസി സമൂഹത്തിലേയ്ക്ക് എത്തുന്നത്. ലോകത്തെ തന്നെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ മുസ്ലീം പള്ളി എന്നാണ് ഖലിഫ അല്‍ താജര്‍ പള്ളിയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 3500 ല്‍ അധികം വിശ്വസികളെ ഉള്‍ക്കൊള്ളാനാകുന്ന പള്ളി വെള്ളിയാഴ്ച ( ജൂണ്‍ 18) നാണ് തുറന്നത്.

ദുബായിലെ പോര്‍ട്ട് സയീദിലാണ് ഖലീഫ അല്‍ താജര്‍ സ്ഥിതി ചെയ്യുന്നത്. അവ്ഖാഫ് ആന്റ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ (എഎംഎഫ്) ആണ് പള്ളി നിര്‍മ്മിച്ചത്.

Khalifa Al Tajer

പരിസ്ഥിതി സൗഹര്‍ദ്ദപരമായാണ് പള്ളിയുടെ നിര്‍മ്മാണം. വിശ്വസികള്‍ക്കും ഇത്തരത്തില്‍ ഉപയോഗിയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്. വൈദ്യുതി, ജലം എന്നിവയെ പരമാവധി സംരക്ഷിയ്ക്കുന്ന തരത്തിലാണ് പള്ളിയുടെ നിര്‍മ്മാണം.

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് പള്ളിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത്. ജലം റീസൈക്കിള്‍ ചെയ്ത് ഉപയോഗിയ്ക്കാവുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം പാഴാകാതിരിയ്ക്കാന്‍ പ്രത്യേക രീതിയിലാണ് ടാപ്പുകള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. പരമാവധി ഊര്‍ജ്ജം സംരക്ഷിയ്ക്കാനാണ് ശ്രമം.

English summary
Khalifa Al Tajer, claimed to be the first eco-friendly mosque in the Islamic world, was opened to worshippers in Dubai on Friday by the Awqaf and Minors Affairs Foundation (AMAF).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X