കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. മിക്ക സാധനങ്ങള്‍ക്കും ഒന്ന് മുതല്‍ മൂന്ന് ദിര്‍ഹത്തിന്റെ വരെ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തനിടെയുണ്ടാകുന്ന രൂക്ഷമായ വിലക്കയറ്റമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോര്‍ദാനില്‍ നിന്നും ടുണീഷ്യയില്‍ നിന്നും പച്ചക്കറി എത്താത്തതിനാലാണ് പച്ചക്കറിയ്ക്ക് വില ഉയര്‍ന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഒമാനിലെ ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് പച്ചക്കറി എത്താത്തിനാല്‍ പൂട്ടിയരിയ്ക്കുകയാണ്.

Vegetable

പച്ചക്കറിയുടെ വിലയിലാണ് വര്‍ധന കൂടുതല്‍. എന്നാല്‍ പാല്‍, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെ വിലയില്‍ കാര്യമായ മാറ്റം ഇല്ല. വിലക്കൂടുതല്‍ നേരിടാന്‍ ചില സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പലതരത്തിലുള്ള തന്ത്രങ്ങളാണ് പ്രയോഗിയ്ക്കുന്നത്.

പാചക എണ്ണയുടെ വിലയില്‍ മാറ്റം വരുത്താതെ രണ്ട് ലിറ്ററിന്റെ പായ്ക്കറ്റില്‍ 1.8 ലിറ്റര്‍ മാത്രം നിറച്ചാണ് ചില സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില്‍പ്പന. ഉപഭോക്താക്കള്‍ക്ക് ആശ്വാസ മേകുന്നത് കോ-ഓപ്പറേറ്റീവ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമാണ്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നതിനെക്കളും പത്ത് ശതമാനത്തോളം വിലക്കുറവ് ഇവിടെയുണ്ട്.

English summary
Essential commodities in the UAE have become dearer by one or two dirhams in the last three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X