കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണം 28 ന്

Google Oneindia Malayalam News

ദുബായ്: ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്‌കാര സമര്‍പ്പണം 28 ന് വൈകുന്നേരം അഞ്ചിന് ദുബായ് എത്തിലാസ് അക്കാദമിയില്‍ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്തു മുതല്‍ തസറാക് സാഹിത്യോത്സവവും നടക്കും.പെരുമ്പടവം ശ്രീരധന്‍ ചെയര്‍മാനായി എന്‍.എസ്. മാധവന്‍, സച്ചിദാനന്ദന്‍, സക്കറിയ എന്നവര്‍ വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിക ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഗലേറിയ എന്റര്‍ടൈന്‍മെന്‍സാണ് മികച്ച മലയാള കൃതികള്‍ക്ക് ഒരു ലക്ഷം രുപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നോവലിന് ഇന്ദുമേനോന്‍ (കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം), കഥയ്ക്ക് തോമസ് ജോസഫ് (പൈപ്പിന്‍ മൂട്ടിലെ മൂന്ന് സ്ത്രീകള്‍), കവിതയ്ക്ക് വീരാന്‍ കുട്ടി (വീരാന്‍കുട്ടിയുടെ കവിതകള്‍), പ്രവാസസാഹിത്യ പുരസ്‌കാരത്തിന് രാജേഷ് ചിത്തിര (ഉളിപ്പേച്ച്) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. പെരുമ്പടവം, സച്ചിദാനന്ദന്‍, സക്കറിയ, ഇന്ദുമേനോന്‍, തോമസ് ജോസഫ്, വീരാന്‍കുട്ടി, രാജേഷ് ചിത്തിര എന്നിവര്‍ക്ക് പുറമേ യുഎഇയിലെ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ തസ്‌റാക്.

galleriagallent

കോമിന്റെ ആഭിമുഖ്യത്തില്‍ രാവിലെ പത്തിന് എഴുത്തു ജീവിതവും എന്റെ ജീവിതവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സച്ചിദാനന്ദന്‍, പെരുമ്പടവം, സക്കറിയ എന്നിവര്‍ പങ്കെടുക്കും. ഉച്ച്ക്ക് രണ്ടിന് എഴുത്തിന്റെ പുതുവഴികള്‍ സെമിനാറില്‍ ഇന്ദുമേനോന്‍, വീരാന്‍ കുട്ടി, തോമസ് ജോസഫ്, രാജേഷ് ചിത്തിര, കെ.എം. അബ്ബാസ്, സോണിയ റഫീക്ക്, ഷാബു കിളിത്തട്ടില്‍, സാദിഖ് കാവില്‍, സലിം അയ്യനേത്ത്, സോണി വേളൂക്കാരന്‍, ഉല്ലാസ് കോയ എന്നിവരും യുഎഇയയിലെ മറ്റ് എഴുത്തുകാരും പങ്കെടുക്കും. രണ്ടു മണി മുതല്‍ തന്നെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെരുമ്പടവം ശ്രീധരന്റെ എഴുത്തുകളരിയും തുടര്‍ന്ന് ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കുള്ള കഥ കവിത രചനാ മത്സരവും നടക്കും. കഥാകൃത്തുകളായ സി.പി. അനില്‍കുമാര്‍, ജോസ്ലറ്റ് ജോസഫ്, ഇസ മറിയം എന്നിവര്‍ കുട്ടികളുമായി സംവദിക്കും.

galleriagallen1

വിജയികള്‍ക്ക് ഗലേറിയ ഗാലന്റ് അവാര്‍ഡ് ദാന ചടങ്ങില്‍ തസറാക് പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. തസറാക്.കോം ഡിജിറ്റല്‍ മാഗസിന്‍ തസറാക് ഓഡിയോ ബുക്ക് എന്നിവയുടെ പ്രകാശനവും നടക്കും. തുടര്‍ന്ന് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലും അതിന്റെ രചനാ പശ്ചാത്തലും ആധാരമാക്കി സക്കറിയ തിരക്കഥ രചിച്ച് ബേബി സോമതീരം നിര്‍മ്മിച്ച് ഷൈനി ബഞ്ചമിന്‍ സംവിധാനം ചെയ്ത ഇന്‍ റിട്ടേണ്‍ : ജസ്റ്റ് എ ബുക്ക് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

English summary
Galleria Gallant award ceeremony on 28th April 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X