കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം കയറി വന്ന് പച്ചക്കറികള്‍; പ്രവാസികള്‍ സമ്യദ്ധിയോടെ വിഷു ആഘോഷിച്ചു

Google Oneindia Malayalam News

ദുബായ്: ഒരു ഫോണ്‍ കോളില്‍ വിഷു സദ്യ, വിമാനം കയറി വന്ന ഇലപൊഴിഞ്ഞ കൊന്നയും, കണി വെള്ളരിയും, ജോലിക്കിടയില്‍ ലഭിക്കുന്ന വിശ്രമ വേളയില്‍ സെറ്റ് മുണ്ടും,സെറ്റ് സാരിയും പറ്റുമെങ്കില്‍ സഹപ്രവര്‍ത്തകരായ വിഷു എന്തെന്നറിയാത്ത അന്യ രാജ്യക്കാരെ പോലും വിഷുക്കോടി ഉടുപ്പിച്ചും പ്രവാസികളായ മലയാളി ഇത്തവണയും ഗംഭീരമായി വിഷു ആഘോഷിച്ചു. പരാതികളില്ല പരിഭവമില്ല എല്ലാം കിട്ടുന്നത് വെച്ച് ഓണം പോലെ.

ഗള്‍ഫ് നാടുകളില്‍ ചില അസ്വസ്ഥതകള്‍ അങ്ങ് ഇങ്ങുണ്ടെങ്കിലും എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്ത് തങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷമാക്കുകയായിരുന്നു പ്രവാസി മലയാളികള്‍. പൊതുവെ പ്രവര്‍ത്തി ദിവസമാണ് വിഷു എത്തിയെതെങ്കിലും മിക്കവരും ഭക്ഷണ രീതിയിലും വസ്ത്രധാരണത്തിലും ഇന്നത്തെ ദിവസം തനി കേരളത്തനിമ നില നിര്‍ത്തി. വിപണിയും ഏറെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇത്തവണത്തെ വിഷുവും മലയാളികള്‍ ഗംഭീരമായി ആഘോഷിച്ചു. കുടുംബമായി താമസിക്കുന്നവരും അല്ലാത്തവരും തങ്ങളാല്‍ കഴിയുന്ന കണി ഒരുക്കാന്‍ ആവേശം കാണിച്ചു.

vishu-celebrations

ഗള്‍ഫ് മലയാളിക്ക് വിഷു ആഘോഷിക്കാന്‍ 1200 ടണ്‍ പച്ചക്കറിയാണ് ഇത്തവണ കൊച്ചിയില്‍ നിന്നു മാത്രം കയറ്റുമതി ചെയ്തത്. വിമാന കമ്പനികളാകട്ടെ പച്ചക്കറികള്‍ എത്തിക്കാന്‍ പ്രതേക കാര്‍ഗോ വിമാനം പോലും ഏര്‍പ്പെടുത്തി. വെള്ളരി,മാങ്ങ,ചക്ക,തേങ്ങ തുടങ്ങി കണിക്കൊന്ന വരെ വിമാനം കയറി ഗള്‍ഫ് നാടുകളിലെത്തി. അവധി ലഭിച്ചവര്‍ കേരളത്തിലോട്ട് പറക്കാന്‍ തിരക്ക് കൂട്ടിയത് കാരണം വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. എന്നാല്‍ ചിലരാകട്ടെ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഇവിടെ എത്തിച്ചാണ് ആഘോഷം ഗംഭീരമാക്കിയത്. ഹോട്ടലുകള്‍ തമ്മില്‍ വിഷു സദ്യ വിളമ്പുന്നതില്‍ പരസ്പരം മത്സരിച്ചപ്പോള്‍ മലയാളിക്ക് എണ്ണത്തില്‍ കൂടുതല്‍ വിഭവങ്ങളുമായുള്ള ഓണ സദ്യ ഒരു ഫോണ്‍ കോളില്‍ വീട്ടുപടിക്കലെത്തി.

നാട്ടിലെ പേരു കേട്ട പാചകക്കാരൊക്കെ വിവിധ റെസ്‌റ്റോറന്റുകള്‍ക്ക് വേണ്ടി സദ്യ ഒരുക്കാന്‍ നേരിട്ടെത്തി. വിഷു കഴിഞ്ഞെത്തുന്ന ആദ്യത്തെ അവധി ദിനം മിക്ക സംഘടനകളും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഇത്തരം പരിപാടികള്‍ അടുത്ത ആഘോഷം വരെ നീണ്ടു നില്‍ക്കുമെന്നാണ് പൊതുവെ പറയുന്നത്. ഏതായാലും സമത്യത്തിന്റയും സമ്യദ്ധിയുടേയും ആഘോഷം സകലര്‍ക്കും നന്മയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്ന പ്രതീക്ഷിക്കാം.

English summary
Gulf Malayalees celebrate Vishu festival with fervour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X