കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിരണ്യഗര്‍ഭം നോവല്‍ സിനിമയാകുന്നു

ക്ഷത്രിയ കുടുംബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ 34 വര്‍ഷത്തെ ജീവചരിത്രമാണ് ഈ ആദ്യ നോവലിന്റെ ഇതിവൃത്തം.

Google Oneindia Malayalam News

ഷാര്‍ജ :എഴുത്തുകാരനും തിരക്കഥാകൃത്തുമായ കൃഷ്ണഭാസ്‌കര്‍ മംഗലശേരിയുടെ നോവലായ 'ഹിരണ്യഗര്‍ഭ'ത്തിന്റെ രാജ്യാന്തര പ്രകാശനം നടന്നു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബുക്ക് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ കെ വി ഷംസുദ്ധീന്‍ പ്രകാശനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ആദ്യ കോപി ഏറ്റുവാങ്ങി.

ക്ഷത്രിയ കുടുംബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ 34 വര്‍ഷത്തെ ജീവചരിത്രമാണ് ഈ ആദ്യ നോവലിന്റെ ഇതിവൃത്തം. 'ഹിരണ്യഗര്‍ഭം' എന്ന ഈ നോവല്‍ സിനിമായി മാറുകയാണെന്നും ഇതുസംബന്ധിച്ച് നടന്‍ പൃഥിരാജുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നും 'മീറ്റ് ദി ഓതര്‍' എന്ന പരിപാടിയില്‍ കൃഷ്ണഭാസ്‌കര്‍ മംഗലശേരി പറഞ്ഞു.

hiranyagarbham-booklaunchshjfest

നിരവധി പേര്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ, ദുബായില്‍ പ്രവാസിയായിരുന്ന കൃഷ്ണഭാസ്‌കര്‍, 2014 ല്‍ പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രമായ 'ആശാബല്‍ക്ക്' എന്ന സിനിമയ്ക്ക് സംഭാഷണം എഴുതിയിരുന്നു. എറണാകളും അങ്കമാലി ഫിസാറ്റ് ബിസിനസ് സ്‌കൂളില്‍ അധ്യാപകനാണ് കൃഷ്ണഭാസ്‌കര്‍. അവതാരകന്‍ കെ അജീഷ് പരിപാടി നിയന്ത്രിച്ചു.

English summary
Hiranyagarbham book release at Sharjah Book Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X