• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റ് കുത്തനെ കുറയുന്നു... സര്‍വീസ് ഉടന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലായത് പ്രവാസികളാണ്. നാട്ടിലേക്കും തിരിച്ചുമുള്ള മടക്കം തടസപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് ജോലി പോകുകയോ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ട അവസ്ഥയോ വന്നു. എന്നാല്‍ ഇതൊന്നും ബാധിക്കാത്ത പ്രവാസികളും നിരവധിയാണ്. എങ്കിലും എല്ലാവരെയും ബാധിച്ചത് യാത്രാ പ്രതിസന്ധിയായിരുന്നു.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടെങ്കിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണ്. യാത്രക്കാര്‍ ഏറെയുണ്ടെങ്കിലും പരിമിതമായ സര്‍വീസ് ആണുള്ളത് എന്നാണ് ഇതിന് കാരണം. ഈ പ്രതിസന്ധി അവസാനിക്കാന്‍ പോകുകയാണ്. കൊവിഡിന് മുമ്പുണ്ടായിരുന്ന പോലെ വിമാന സര്‍വീസ് തുടങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇ പൊളിച്ചെഴുത്തിന്...!! തുര്‍ക്കിയുടെ നിര്‍ണായക നീക്കം, ഇസ്രായേലും ഇറാനും ശേഷം...യുഎഇ പൊളിച്ചെഴുത്തിന്...!! തുര്‍ക്കിയുടെ നിര്‍ണായക നീക്കം, ഇസ്രായേലും ഇറാനും ശേഷം...

1

ഇന്ത്യ-യുഎഇ വിമാന സര്‍വീസ് വൈകാതെ ആരംഭിക്കുമെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. യാത്ര പഴയ പോലെ ആയാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഇയും ഇന്ത്യയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. കൂടാതെ മറ്റു സഹകരണ കരാറുകളും ചര്‍ച്ചയിലുണ്ട്.

2

കൊവിഡ് കാരണം അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു. തൊട്ടുപിന്നാലെയാണ് യുഎഇയുടെ അംബാസഡറും ഇക്കാര്യം പറയുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന യാത്രാക്കാരുടെ 30 ശതമാനത്തിന് മാത്രമാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരം സര്‍വീസ് സാധ്യമാകുന്നത്.

3

വിമാന സര്‍വീസ് വൈകാതെ പഴയ പോലെയാകും. അതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. യുഎഇയിലേക്കുള്ള വിമാന സര്‍വീസിനുള്ള വിലക്ക് നീക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായ് എക്‌സ്‌പോ നടക്കുന്ന സാഹചര്യത്തിലാണ് ഈ അഭ്യര്‍ഥന. എന്നാല്‍ ഇതുവരെ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?

4

എയര്‍ ബബിള്‍ കരാര്‍ പ്രകാരം യാത്ര തുടങ്ങിയ വേളയില്‍ ഒെേട്ട കൊവിഡ് നിബന്ധനകളുണ്ടായിരുന്നു. ഇപ്പോള്‍ നിബന്ധനകളെല്ലാം എടുത്തുകളഞ്ഞു. ഇന്ത്യയിലും യുഎഇയിലും കൊവിഡ് രോഗം നന്നേ കുറഞ്ഞ സാഹചര്യത്തിലാണിത്. യുഎഇയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ഏകദേശം 13000 രൂപയാണ്. സര്‍വീസ് സാധാരണ നിലയിലായാല്‍ ഇത് വീണ്ടും കുറയും.

5

ഡിസംബറില്‍ ഒരുപക്ഷേ, സര്‍വീസ് സാധാരണ നിലയിലാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ജനുവരി മുതല്‍ ഉറപ്പായും സര്‍വീസ് പഴയപടിയാകുമെന്ന് ഏജന്‍സികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡിസംബറില്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. ഇപ്പോള്‍ 13000 രൂപ ടിക്കറ്റ് നിരക്കുണ്ടെങ്കിലും വൈകാതെ ഇത് കുറഞ്ഞ് 6000-8000ലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

ഇന്ത്യയും യുഎഇയും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പ്രതികരിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാമാര്‍ വൈകാതെ യോഗം ചേര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. വ്യവസായവും വ്യാപാരവും ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ.

7

ഇന്ത്യയുമായി എണ്ണ, പ്രകൃതി വാതകം എന്നീ മേഖലകളില്‍ വര്‍ഷങ്ങളായി യുഎഇ സഹകരിക്കുന്നുണ്ട്. ഐടി, കൃത്രിമ ബുദ്ധി എന്നീ കാര്യങ്ങളിലുള്ള സഹകരണം ശക്തമാക്കാനാണ് പുതിയ തീരുമാനം. അതേസമയം, എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഒപെകിന് താക്കീതായി 50 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ സംഭരണത്തില്‍ നിന്ന് വിപണിയിലേക്ക് നല്‍കിയിരുന്നു.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  English summary
  India UAE Flight Travel Come to Normal Soon; Flight Tickets Charge Also Will Be Reduce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X