കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാന്‍

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. 200 ല്‍ പരം തസ്തികകളില്‍ വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവിറക്കിയിരിക്കുകയാണ്.

മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി പ്രവാസികള്‍ക്ക് തിരിച്ചടി ആകുന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ നൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് നിയമന വിലക്ക് നിലനില്‍ക്കുന്നുണ്ട്.

oman

അതിനിടെയാണ് പുതിയ തീരുമാനം. അതേസമയം, പുതിയ ഉത്തരവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് വ്യക്തമല്ല. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച് ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്സറ്റേണല്‍ കമ്യൂണിക്കേഷന്‍സ് എന്നി മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഉണ്ടാകും.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

ഡയറക്ടര്‍/മാനേജര്‍ ഓഫ് സി ഇ ഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോ അപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍ / മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍ എന്നീ മേഖലകളിലും സ്വദേശിവല്‍ക്കരണം ഉണ്ടാകും എന്നാണ് വിവരം.

ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്സിക്യൂട്ടീവ് കോ ഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്സി കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലും വിദേശ തൊഴിലാളികളെ അനുവദിക്കും.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?

നേരത്തെ സൗദി അറേബ്യയും സ്വദേശിവത്കരണം ഊര്‍ജിതമാക്കിയിരുന്നു. ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി, ഓഫീസ് സെക്രട്ടറി എന്നീ ജോലികളാണ് ഏറ്റവും ഒടുവില്‍ സൗദി സമ്പൂര്‍ണമായും സ്വദേശിവത്കരിച്ചത്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

സൗദി പൗരന്‍മാരായ യുവതി - യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തി വരുന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നടപടി.

English summary
Indigenization is spreading to 200 plus professions in Oman, huge setback for nri's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X