കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ര വാര്‍ത്ത തുണയായി ദുബായില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

Google Oneindia Malayalam News

ദുബായ്: തൃശൂര്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി വിളക്കത്തറയില്‍ മധുവാണ് പകച്ചു പോയ ജീവിതത്തില്‍ നിന്നും വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്. സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ മധുവിന് ലഭിച്ചതാവട്ടെ അഞ്ചുമാസത്തെ അജ്ഞാത വാസം. സ്വന്തം പിതാവിന്റെ മരണ വാര്‍ത്ത പോലൂം ഒളിവു ജീവിതത്തില്‍ നഷ്ടപ്പെട്ടു. അഞ്ചു മാസം മുമ്പ് ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് മധു അപ്രത്യക്ഷനായത്.

വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തുമെന്ന് പറഞ്ഞ മധു പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ നാട്ടിലേക്ക് പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മധുവിനെ കാണാതാവുകയായിരുന്നു. കൂട്ടുകാരും ബന്ധുക്കളും പല വഴിക്കും അന്യേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അതിനിടയില്‍ ദുബായിലുള്ള മധുവിന്റെ നാട്ടുകാരനും കലാകാരനുമായ സത്താര്‍ അല്‍കാരന്‍ ദുബായ് പോലീസിലും കോണ്‍സലേറ്റിലും പരാതി സമര്‍പ്പിക്കുകയും ചെയ്തു. നാട്ടിലുള്ള ഭാര്യ ബിജിത മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കുകയും ചെയ്തു.

യുവാവിന്റെ തിരോധാനത്തെ കുറിച്ച് പല തവണ പത്രങ്ങളില്‍ വാര്‍ത്തയായി. മകനെ കാത്ത് കാത്തിരുന്ന് അവസാനം മരണത്തിന് കീഴടങ്ങിയ മധുവിന്റെ പിതാവിനെ കുറിച്ച് വന്ന പത്ര വാര്‍ത്തയാണ് യുവാവിനെ കണ്ടെത്താന്‍ സഹായിച്ചത്. പത്രത്തില്‍ നല്‍കിയ സ്ഥാപനത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് കണ്ടെത്താനായി പഴയ പത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ആ പരിസരത്ത് തങ്ങള്‍ സ്ഥിരമായി കാണാറുള്ള മധുവിന്റെ ഫോട്ടോ സഹിതം വന്ന വാര്‍ത്ത ചിലരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

missing

ഉടന്‍ ആളെ കണ്ടെത്തി കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ സംഭവം വ്യക്തമായി. സഹപ്രവര്‍ത്തകന് കടം ലഭിക്കുന്നതിന്ന് മധു ജാമ്യം നിന്നതാണ് ഇയാളുടെ ജീവിതത്തെ താറുമാറാക്കിയത്. പണം തിരിച്ചു കൊടുക്കാതെ സഹപ്രവര്‍ത്തകന്‍ മുങ്ങിയപ്പോള്‍ നാട്ടിലേക്ക് പോകുവാന്‍ കരുതിവെച്ച ചിട്ടിയടക്കമുള്ള പണം കടക്കാരന്‍ കൊണ്ടു പോവുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ മധു ദുബായിലുള്ള പാര്‍ക്കിലെത്തി അമിതമായി പെനഡോള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അവശനിലയില്‍ യുവാവിനെ കണ്ട ബംഗ്ലാദേശ് സ്വദേശി യുവാവിന് പ്രാഥമിക ചികിത്സ നല്‍കി തൊട്ടടുത്തുള്ള കഫ്തീരിയയില്‍ ജോലിക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ദുരിതത്തില്‍ എല്ലാ മറന്ന് അജ്ഞാത വാസം സ്വീകരിക്കാനാണ് മധു തീരുമാനിച്ചത്. തന്നെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും എപ്പോഴും തന്റെ അരികത്തുണ്ടെന്ന വിശ്വാസം മധുവിനെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. ഇനി എത്രയും പെട്ടന്ന് കുടുംബത്തിനൊപ്പം എത്തിച്ചേരുവാനുള്ള തിടുക്കത്തിലാണ് മധു.

English summary
Kerala man missing for 5 months appears in a Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X