Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴപെയ്യുന്നതിന് മുസ്ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തണമെന്ന് യുഎഇ രാജാവ്

അബുദാബി: യുഎഇയില്‍ മഴപെയ്യുന്നതിന് വേണ്ടി മുസ്ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തണമെന്ന് ഖലീഫയുടെ നിര്‍ദ്ദേശം. യുഎഇ രാജാവ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ ആണ് ജനങ്ങളോട് പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ടത് . രാജ്യത്ത് മഴയില്ലാതെ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

മഴയ്ക്ക് വേണ്ടിയുള്ള ' സലാത്ത് അല്‍ ഇസ്തിസ്ഖാ ' പ്രാര്‍ത്ഥന നടത്തണമെന്ന് മുസ്ലീം മത വിശ്വാസികളോട് രാജാവ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാജ്യത്തെ എല്ലാ പള്ളികളിലും വിശ്വാസകേന്ദ്രങ്ങളിലും മുസ്ലിങ്ങള്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് രാജാവ് ആവശ്യപ്പെട്ടത്.

Rain

പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങള്‍ പ്രകാരം മഴയ്ക്ക് വേണ്ടി വിശ്വാസികള്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിയ്ക്കാറുണ്ട്. കടുത്ത വേനലില്‍ നിന്നും ആശ്വാസം ലഭിയ്ക്കുന്നതിന് രാജ്യത്ത് മഴപെയ്യേണ്ടത് ഏറെ അനിവാര്യമാണ് . അടുത്തിടെയൊന്നും കാര്യമായ മഴ രാജ്യത്ത് ലഭിച്ചിട്ടില്ല .

ഇടയ്ക്ക് നിലോഫര്‍ ചുഴലിക്കാറ്റിന് മുന്‍പ് യുഎഇയില്‍ ചില എമിറേറ്റുകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു . ഇത് ഒഴിവാക്കിയാല്‍ കാര്യമായ മഴ യുഎഇയില്‍ പെയ്തിട്ടില്ല. പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോകാനാണ് രാജാവിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+