പ്രവാസി അദ്ധ്യാപകരെ കുവൈത്ത് സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു!!! ആശങ്കയോടെ പ്രവാസികള്‍..

  • Written By: Anoopa
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: പ്രവാസികളായ അദ്ധ്യാപകരെ കുവൈത്ത് സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു. ഇതോടെ കുവൈത്തില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലാണ്. പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചതും സ്വദേശികളുടെ തൊഴിലവസരം കുറഞ്ഞതുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ ജനസഖ്യാ അസമത്വം തടയാനാണ് ഈ നീക്കമെന്ന് എംപി ഒസാമ അല്‍ ഷഹീന്‍ പറഞ്ഞു. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുകയാണ് ഇതിനു പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതും സാമ്പത്തികലാഭം നേടാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

23

ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 3,064,193 പ്രവാസികളാണ് കുവൈത്തിലുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 69% ആണിത്. ഇതില്‍ 71,014 ആളുകള്‍ അദ്ധ്യാപകരാണ്. ഇതില്‍ത്തന്നെ 24,935 വിദേശഅദ്ധ്യാകപരാണുള്ളത്. ഇത് സ്വദേശികളായിട്ടുള്ളവരുടെ തൊഴിലവസരം കുറയാന്‍ ഇടയാക്കുന്നുവെന്ന് അല്‍ ഷഹീന്‍ ചൂണ്ടിക്കാട്ടി.

English summary
: A Kuwaiti lawmaker has called for replacing expatriate teachers with Kuwaiti nationals in a bid to reduce the number of foreigners in the northern Arabian Gulf state
Please Wait while comments are loading...