Get Updates
Get notified of breaking news, exclusive insights, and must-see stories!

'പകല്‍ ഉറക്കം, രാത്രി ഡാന്‍സ് ബാറില്‍ നൃത്തം, അനാശാസ്യം...': മലയാളി പെണ്‍കുട്ടി രക്ഷപ്പെട്ടത് ഇങ്ങനെ

ദുബായ്: അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കപ്പെട്ട മലയാളി പെണ്‍കുട്ടി ദുബായ് ഡാന്‍സ് ബാറില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഇടുക്കി സ്വദേശിനിയായ യുവതിയാണ് ദെയ്‌റയിലെ ഡാന്‍സ് ബാറില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് യുവതി 60 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ യു എ ഇയില്‍ എത്തിയത്. ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റിന്റെ ജോലിക്കായാണ് യു എ ഇയില്‍ വന്നതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ എല്ലാ കാര്യങ്ങളും മാറിമറിയുകയായിരുന്നു.

നാട്ടിലെ ഒപരു ചേച്ചി വഴിയാണ് ഇവിടെ ജോലി ശരിയായത്. വിസയും വിമാനട്ടിക്കറ്റുമെല്ലാം അവര്‍ തന്നെ ശരിയാക്കി തന്നു. പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് ജോലിക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ സമയത്താണ് ചേച്ചിയെ പരിചയപ്പെടുന്നത്. ദുബായില്‍ തനിക്ക് ആളുകളുണ്ടെന്നും അവിടെ റിസപ്ഷനിസ്റ്റിന്റെ ജോലി ശരിയാക്കിത്തരാമെന്നും അവര്‍ പറഞ്ഞു.

dubai dance bar

ഉടന്‍ തന്നെ ടിക്കറ്റും വിസയും കയ്യില്‍ കിട്ടി. ടൂറിസ്റ്റ് വിസയായതിനാല്‍ താമസിക്കാന്‍ പ്രതിദിനം 150 ദിര്‍ഹം വാടകയുള്ള ഹോട്ടല്‍ മുറി ബുക്ക് ചെയ്ത രേഖയും കൈമാറിയിരുന്നു. ജോലിയെ കുറിച്ചോ കമ്പനിയെ കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് യുവതി പറഞ്ഞു. ദുബായില്‍ എത്തിയ ഉടനെ തന്നെ പിക്ക് ചെയ്യാന്‍ ആളുകള്‍ എത്തിയിരുന്നു. ദെയ്‌റയിലെ ഹോട്ടലിലേക്കാണ് ആദ്യം കൊണ്ടു പോയത്.

ആ സമയത്താണ് അറിഞ്ഞത് ജോലി ഡാന്‍സ് ബാറിലാണെന്ന്. മലയാളികള്‍ അടക്കം കുറേ പേര്‍ ഈ ജോലി ചെയ്യുന്നുണ്ട്. നമുക്ക് അറിയാവുന്ന പോലെ നൃത്തം ചെയ്യണം. ആവശ്യമുള്ള ആളുകള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കണം. രാത്രിയാകുമ്പോള്‍ മറ്റൊരു കെട്ടിടത്തിലേക്ക് നമ്മളെ കൊണ്ടു പോകും. അവിടെ നിന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കും. വലിയ തുകയാണ് വാഗ്ദാനം ചെയ്തത്.

എന്നാല്‍ താന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ചിത്ത പറഞ്ഞു. മര്‍ദ്ദിച്ചതിന് ശേഷം മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും നല്‍കിയല്ല. ആകെ ഭയന്ന ഞാന്‍ വീട്ടിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കുകയായിരുന്നു. ഒടുവില്‍ ബന്ധു വഴി ദുബായിലെ അവരുടെ സുഹൃത്തിനെ ബന്ധപ്പെട്ടു. അവരാണ് ആരും കാണാതെ അവിടെ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞുകൊടുത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു.

എട്ടോളം സ്ത്രീകളാണ് അവിടെയുള്ളത്. രാത്രി മുഴുവന്‍ ജോലി ചെയ്ത് പകലാണ് ഉറക്കം. പകല്‍ സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതെങ്കിലും സമയത്ത് മുറി തുറന്നാല്‍ ആ സമയം നോക്കി രക്ഷപ്പെടണമെന്നാണ് സുഹൃത്ത് ഉപദേശിച്ചത്. രാവിലെ മുറി പൂട്ടാന്‍ വിട്ടുപോയ സമയത്ത് പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും എടുത്ത് രക്ഷപ്പെടുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം, എന്നാല്‍ ഇവിടെ ഒരു ജോലി കിട്ടുകയാണെങ്കില്‍ തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+