സലാലയില്‍ വീണ്ടും മലയാളി യുവതി കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് ഫ്‌ലാറ്റില്‍! ദുരൂഹത

  • Posted By:
Subscribe to Oneindia Malayalam

സലാല: സലാലയില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹ മരണം. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഡെന്റല്‍ ക്ലിനിക്കിലെ നഴ്‌സാണ് കൊല്ലപ്പെട്ട ഷെബിന്‍. സംഭവവുമായി ബന്ധപ്പെട്ട് ഷെബിന്റെ ഭര്‍ത്താവ് ജീവനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്വകാര്യ സ്ഥാപനത്തിലെ ഷെഫാണ് ജീവന്‍. ഇവര്‍ക്ക് കുട്ടികളില്ല.

murder

ജീവന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷെബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

ഒരു വര്‍ഷത്തിനിടെ സലാലയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളി യുവതിയാണ് ഷഎബിന്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ചിരുന്നു. ഈ മാസം ആദ്യം തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

English summary
malayali nurse murder in salala. husband in custody.
Please Wait while comments are loading...