യെമനില്‍ യുദ്ധം രൂക്ഷം, രക്ഷപ്പെടാനാകാതെ മലയാളി നഴ്സുമാര്‍
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലെ മാരിബില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. ഇചതുപതോളം മലയാളി നഴ്‌സുമാരാണ് മാരിബിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. അറബ് സഖ്യവും യെമനിലെ ഹൂത്തി വിമതരും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെയാണ് നഴ്‌സുമാരുടെ ജീവിതം ഏറെ ഭീതിയിലായത് . രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിയതും ഇന്ത്യന്‍ എംബസി അടച്ച് പൂട്ടിയതും നാട്ടിലേയ്ക്ക് മടങ്ങാനുള്ള നഴ്‌സുമാരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി .
കാസര്‍കോട്, ആലപ്പുഴ എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുപത് നഴ്‌സുമാരാണ് മാരിബില്‍ ഉള്ളത്. രാജപുരം ചെമ്പല്ലില്‍ ഫിലിപ്പിന്റെ മകള്‍ മിനു ഫിലിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി യെമനിലാണ്. സൗദി അറേബ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാരബിലെ ജനറല്‍ ആശുപത്രിയില്‍ മിനു ഉള്‍പ്പടെ ഇരുപത് മലയാളി നഴ്‌സുമാരുണ്ട് .

യുദ്ധം രൂക്ഷമായതോടെ എംബസി അടച്ച്പൂട്ടുകയും മിക്ക ഇന്ത്യക്കാരും നാട്ടിലെത്തുകയും ചെയ്തിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയ്ക്കാമെന്ന ആശുപത്രി അധികൃതരുടെ വാക്ക് വിശ്വസിച്ചതാണ് മാരിബിലെ നഴ്‌സുമാര്‍ക്ക് വിനയായത് . യെമനില്‍ നിന്നും പുറത്ത് കടക്കാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞ അവസ്ഥയിലാണ് നഴ്‌സുമാര്‍ .












Click it and Unblock the Notifications