സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

  • By: Desk
Subscribe to Oneindia Malayalam

റിയാദ്/മലപ്പുറം: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍മോചിതനായി. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂര്‍ സ്വദേശി അബ്ദുള്‍ വഹാബാണ്(27) കഴിഞ്ഞദിവസം ജയില്‍മോചിതനായി നാട്ടിലെത്തിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഫത്താഹിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വഹാബിന് വധശിക്ഷ വിധിച്ചത്.

2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

2010ല്‍ ജിദ്ദയിലെ ഷറഫിയയില്‍ വെച്ചാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ അബ്ദുള്‍ ഫത്താഹ് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റില്‍ അതിഥിയായെത്തിയ അബ്ദുള്‍ ഫത്താഹിനെ അബ്ദുള്‍ വഹാബ് മദ്യക്കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞത്. മദ്യലഹരിയിലാണ് അബ്ദുള്‍ വഹാബ് അബ്ദുള്‍ ഫത്താഹിനെ ആക്രമിച്ചത്.

മദ്യലഹരിയില്‍...

മദ്യലഹരിയില്‍...

ഷറഫിയയിലെ താമസമുറിയിലെത്തിയ അബ്ദുള്‍ ഫത്താഹിനെ മദ്യക്കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വഹാബ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഫത്താഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം മരണപ്പെട്ടു.

വധശിക്ഷ...

വധശിക്ഷ...

സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ അബ്ദുള്‍ വഹാബിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയിലാണ് ശരീഅത്ത് കോടതി വഹാബിന് വധശിക്ഷ വിധിച്ചത്. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പുനല്‍കുകയാണെങ്കില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ചേക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മാപ്പിനായി...

മാപ്പിനായി...

വധശിക്ഷ കാത്ത് അബ്ദുള്‍ വഹാബ് ജയിലില്‍ കഴിയുന്നതിനിടെ നാട്ടിലുള്ള ബന്ധുക്കളും കെഎംസിസി പ്രവര്‍ത്തകരും ഫത്താഹിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജിദ്ദയില്‍ സെയില്‍സ് മാനായി ജോലിനോക്കിയിരുന്ന അബ്ദുള്‍ ഫത്താഹിന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്.

മാപ്പ്....

മാപ്പ്....

അഞ്ച് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അബ്ദുള്‍ വഹാബിന് മാപ്പ് നല്‍കാന്‍ ഫത്താഹിന്റെ കുടുംബം സമ്മതം മൂളിയത്. ഫത്താഹിന്റെ ഭാര്യ ഹസീനയും മാതാപിതാക്കളായ ഹസന്‍കുട്ടി,ആയിശ എന്നിവരാണ് അബ്ദുള്‍ വഹാബിന് മാപ്പ് നല്‍കിയത്.

 തടവില്‍...

തടവില്‍...

അബ്ദുള്‍ ഫത്താഹിന്റെ കുടുംബം മാപ്പ് നല്‍കിയതോടെ വഹാബിന്റെ വധശിക്ഷ റദ്ദാക്കിയ ശരീഅത്ത് കോടതി, അഞ്ചു വര്‍ഷത്തെ ജയില്‍വാസമായി ശിക്ഷ ചുരുക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ വഹാബ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ജയില്‍മോചിതനായത്.

കേസ്...

കേസ്...

വഹാബിന്റെ ഉമ്മ ഉംറ നിര്‍വഹിക്കാനെത്തിയ സമയത്താണ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ അബ്ദുള്‍ വഹാബ് നാട്ടിലേക്കി തിരിച്ചു.

English summary
malayali youth exempted from death sentence in saudi arabia.
Please Wait while comments are loading...