സൗദിയില്‍ ആറ് മാസമായി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു...!! താമസവും ഭക്ഷണവും ഇല്ല..!!

  • By: അനാമിക
Subscribe to Oneindia Malayalam

റിയാദ്: ജീവിതം കരുപ്പിടിപ്പിക്കാനായി നാട് വിട്ട് മണലാരണ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന സാധാരണക്കാര്‍ മിക്കവര്‍ക്കും നേരിടേണ്ടി വരുന്നത് ഒട്ടേറെ ദുരിതങ്ങളാണ്. ചെയ്യുന്ന ജോലിക്ക് ശമ്പളമില്ലാതെയും താമസിക്കാന്‍ സൗകര്യമോ കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതെ എത്രയോ പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെടുന്നുണ്ട്.

Read Also: പ്രശസ്ത നടിയുടെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി..!! നഗ്ന ഫോട്ടോകള്‍ അടക്കം സൈറ്റില്‍..!!

Read Also: ആൺകുട്ടികളെ പള്ളിമേടയിലെത്തിക്കും..!! പിന്നെ അച്ഛന്റെ രതിവൈകൃതങ്ങൾ..!! ഒടുവിൽ പിടിയിൽ..!!

ആറ് മാസമായി അഞ്ച് മലയാളികള്‍ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്നു. ശമ്പളവും താമസവും ഇല്ലാതെ ഇവര്‍ അന്യനാട്ടില്‍ ദുരിതം പേറുകയാണ്.

സൌദിയിൽ തുടരാനാവില്ല

ഇഖാമ കാലാവധി കഴിഞ്ഞതോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സൗദിയില്‍ ദുരിതം അനുഭവിക്കേണ്ടതായി വന്നിരിക്കുന്നത്. ഇഖാമ കാലാവധി അവസാനിച്ചതോടെ ഇവര്‍ക്ക് സൗദിയില്‍ തുടരുകയെന്നത് ബുദ്ധിമുട്ടിലായി.

5 പേർ മലയാളികൾ

കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര്‍ മലയാളികളും ഒരാള്‍ പാകിസ്താന്‍ സ്വദേശിയുമാണ്. സൗദിയിലെ അല്‍ ഗസ്തീനില്‍ ഹോട്ടല്‍ ജോലിക്കാരായിരുന്നു ഇവര്‍ ആറ് പേരും.

മണലിൽ ദുരിതം പേറി..

പാലക്കാട് സ്വദേശിയായ ശിവദാസന്‍, മലപ്പുറം സ്വദേശി മുസ്തഫ, കൊല്ലത്തു നിന്നുള്ള ബഷീര്‍, നിസാം, പെരുമ്പാവൂര്‍ സ്വദേശി സുജി എന്നിവരാണ് താമസവും ഭക്ഷണവും ഇല്ലാതെ സൗദി അറേബ്യയില്‍ ദുരിത ജീവിതം നയിക്കുന്നത്.

സുഹൃത്തുക്കളുടെ കാരുണ്യത്തിൽ

പ്രവാസി മലയാളികളായ സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇവരുടെ ജീവിതം താല്‍ക്കാലികമായെങ്കിലും മുന്നോട്ട് പോകുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ ഉടമയായ അറബി തിരിച്ചു നല്‍കുന്നില്ലെന്നും പരാതി ഉണ്ട്.

മാസങ്ങളായി ശമ്പളമില്ല

മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഏജന്റിനോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നാട്ടിലേക്ക് മടങ്ങാനും ഇവര്‍ക്ക് വഴിയില്ല.

നാട്ടിലേക്ക് മടങ്ങാനുമാവില്ല

മാസങ്ങളായി ലഭിക്കാത്ത ശമ്പളവും മറ്റും ഉപേക്ഷിക്കാനും എങ്ങനെയെങ്കിലും നാട്ടിലേ്ക്ക് മടങ്ങാനുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇഖാമ പുതുക്കാത്തതാണ് ഇതിന് തിരിച്ചടിയാവുന്നത്.

സർക്കാർ ഇടപെടണം

ഇഖാമ ഇവര്‍ പുതുക്കിയില്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുക സാധ്യമല്ല. അതിനാല്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസ്സിയും ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

English summary
Malayali people who are in trouble in Saudi need help
Please Wait while comments are loading...