കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തേമാരിയിലെ തൂക്ക് വിളക്ക് കഥവീടിന് വെളിച്ചമാകുന്നു

Google Oneindia Malayalam News

ദുബായ്: സാധാരണ പ്രവാസികളുടെ നൊമ്പരക്കഥ പറഞ്ഞ 'പത്തേമാരി' സിനിമയില്‍ നന്മയുടെ പ്രതീകമായി കടന്നുവന്ന തൂക്കുവിളക്ക് ലേലത്തില്‍ വില്‍ക്കാന്‍ പത്തേമാരിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നു. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കണ്ണൂരിലെ അശ്രഫ് ആഡൂരിനും കുടുംബത്തിനും വേണ്ടിയാണ് വിളക്ക് ലേലത്തിന് വെച്ചിരിക്കുന്നതെന്ന് പത്തേമാരിയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂലിവേല ചെയ്താണ് അശ്രഫ് കുടുംബംപുലര്‍ത്തിയിരുന്നത്. പിന്നീട് കണ്ണൂരിലെ ഒരു പ്രാദേശിക കേബിള്‍ ചാനലില്‍ ജോലി ചെയ്തു. കുടുംബത്തിന്റെ അത്താണിയായിരുന്ന അശ്രഫ് ആകസ്മികമായാണ് കുഴഞ്ഞുവീണത്. അതിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് അശ്രഫും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തെ സഹായിച്ചു കൊണ്ടിരിക്കുന്നത്.

ആത്മസുഹൃത്ത് പി.എസ്.വിനോദ്, കഥാകാരന്‍ ഈയ്യ വളപട്ടണം, സി.പി.എം കണ്ണൂര്‍ ഏരിയ സിക്രട്ടറി കെ.പി.സുധാകരന്‍,കെ.പി.സി.സി അംഗം സി.രഘുനാഥ് തുടങ്ങിയ വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവര്‍ ഒരേ മനസോടെ അശ്രഫിന് ചുറ്റുമുണ്ട്. കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ സരള, ഡി.വൈ.എഫ്.ഐ നേതാവ് പി.പി. ദിവ്യ തുടങ്ങിയവരും എല്ലാ സഹായവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കഥവീട് എന്ന പേരില്‍ അശ്രഫിന് നാട്ടില്‍ ഒരു വീടുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശനും സുഹൃത്തുക്കളുമാണ് സൗജന്യമായി വീടിന്റെ പെയിന്റിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

lampphoto

പത്തേമാരി യുടെ സംവിധായകന്‍ സലിം അഹമ്മദ്, നിര്‍മാതാക്കളായ അഡ്വ.ഹാഷിക്,ടി.പി. സുധീഷ് എന്നിവരും ഇപ്പോള്‍ ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നിരിക്കുകയാണ്. പത്തേമാരിയില്‍ നായക കഥാപാത്രമായ പള്ളിക്കല്‍ നാരായണന് മജീദ് നല്കുന്ന സ്‌നേഹസമ്മാനമായ തൂക്കുവിളക്ക് അശ്രഫിന്റെ വീട്ടിലേക്കുള്ള വൈദ്യുതീകരണ ജോലിക്കാവശ്യമായ തുക കണ്ടത്തൊനായി ലേലം ചെയ്യുകയാണ്. http://www.auctionfloor.in എന്ന സൈറ്റിലൂടെ നിങ്ങള്‍ക്കും ലേലത്തില്‍ പങ്കാളിയാകാം.ലേലത്തിന്റെ അവസാന ദിവസം ഡിസംബര്‍ 10 ആണ്.

പത്തേമാരിയുടെ 75ാം ദിനാഘോഷ വേളയില്‍ പള്ളിക്കല്‍ നാരായണനായി വേഷമിട്ട മമ്മൂട്ടിയായിരിക്കും കൂടുതല്‍ തുക നല്‍കുന്നയാള്‍ക്ക് തൂക്കുവിളക്ക് കൈമാറുക. ഹരികൃഷ്ണന്‍ എന്ന വ്യക്തിയാണ് ഇതിനകം ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. മനുഷ്യനന്മയുടെ ഈ സ്‌നേഹ വീട്ടിലേക്ക് വെളിച്ചം പകരാന്‍ ലേലത്തിലേക്ക് കൂടുതലാളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് 'പത്തേമാരി'ക്കാര്‍.

English summary
Mammootty's super hit movie Pathemari's lamp set is for auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X