കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന്റെ വണ്ടി വിറ്റ് പണം തട്ടി

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: സുഹൃത്തിന്റെ വാഹനം കടം വാങ്ങിച്ച് മറ്റൊരാള്‍ക്ക് വിറ്റ ആളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അതിന് ശേഷം ഇയാളെ നാട് കടത്തും.

2013 ജൂലായ് 11 നാണ് സംഭവം നടക്കുന്നത്. പാകിസ്താന്‍ സ്വദേശിയാണ് സുഹൃത്തിന്റെ വണ്ടി തട്ടിയെടുത്ത് ഷാര്‍ജയില്‍ കൊണ്ട് ചെന്ന് വിറ്റത്. 10 മിനിട്ട് നേരത്തേക്ക് വണ്ടി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പിക് അപ് വാന്‍ വാങ്ങിയത്. സമയം ഏറെ കഴിഞ്ഞിട്ടും ആളെ കാണാതായതോടെ സംശയമായി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും കഴിഞ്ഞിരുന്നില്ല.

Dubai Map

സുഹൃത്ത് സ്‌പോണ്‍സറുടെ കയ്യില്‍ നിന്ന് വാങ്ങിയ വണ്ടിയായിരുന്നു ഇത്. എന്നാല്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഉടന്‍ തന്നെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ സ്‌പോണ്‍സര്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ പോലീസ് അന്വേഷിച്ച് കണ്ടെത്തുംമുമ്പ് തന്നെ കാര്യങ്ങള്‍ക്ക് വ്യക്തതവന്നിരുന്നു. ഓഗസ്റ്റ് 14 ന് ഒരു യൂസ്ഡ് കാര്‍ ഡീലര്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പേരിലുള്ള കാര്‍ 2000 ദിര്‍ഹത്തിന് വിറ്റിരിക്കുന്നു എന്ന വിവരം പറയാനാണ് വിളിച്ചത്. ഏതാണ്ട് 12000 ദിര്‍ഹം വിലവരുന്ന വണ്ടിയാണ് 2000 ദിര്‍ഹത്തിന് വിറ്റത്.

വണ്ടി തട്ടിയെടുത്ത അതേ ദിവസം തന്നെയാണ് വില്‍പനയും നടന്നത്. മറ്റൊരു ഷാര്‍ജ സ്വദേശിയുടെ ഡ്രൈവിങ് ലൈസെന്‍സ് ഉപയോഗിച്ചായിരുന്നു വില്‍പന നടത്തിയത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ നാല് വര്‍ഷം മുമ്പ് തന്‍റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ലൈസെന്‍സ് ആണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വാഹനം വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന സിറിയക്കാരനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

English summary
A Pakistani who borrowed a pick-up van from his friend and sold it to a third person in Sharjah via a used car dealer, was sentenced one year in jail followed by deportation by the Dubai Criminal Court of First Instance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X