പ്രവാസികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: അമേരിക്ക ആസ്ഥാനമായ ജെസിഐ അംഗീകാരമുള്ള ദുബായിലെ മുന്‍നിര മെഡിക്കല്‍ ലബോറട്ടറികളിലൊന്നായ മൈക്രോ ഹെല്‍ത്ത് മെഡിക്കല്‍ ലാബ് ജീവിത ശൈലീ രോഗ പരിശോധനാ കാമ്പയിന്‍2017 ഈ മാസം അഞ്ച് മുതല്‍ 31 വരെ സംഘടിപ്പിക്കുന്നു. യുഎഇയിലെ പ്രവാസികള്‍ക്കായി നാമമാത്ര നിരക്കിലാണ് പരിശോധന ചെയ്തു കൊടുക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ ഇത്തരം കാമ്പയിനുകളില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണമാണ് മൂന്നാം വര്‍ഷവും ഇതു സംഘടിപ്പിക്കാന്‍ പ്രചോദനമെന്ന് ബന്ധപ്പെട്ടവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൂതന ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലാണ് എട്ടോളം ടെസ്റ്റുകള്‍ നടത്തുന്നത്. 500 ദിര്‍ഹമിന്റെ പരിശോധന 50 ദിര്‍ഹമിനാണ് നല്‍കുന്നത്.

doctor

ഹൃദ്രോഗം, പ്രമേഹം, വൃക്ക രോഗം, കരള്‍ രോഗങ്ങള്‍, രക്തസമ്മര്‍ദം, തൂക്കക്കുറവ്, യൂറിക് ആസിഡ് മുതലായ ജീവിത ശൈലീ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഈ കാമ്പയിനില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കും. പരിശോധന ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിച്ച് ചുരുങ്ങിയത് 10 മണിക്കൂറിന് ശേഷം മാത്രമേ രക്തം നല്‍കാവൂ. നിത്യവും രാവിലെ ഏഴ് മുതല്‍ രാത്രി 10 മണി വരെ പരിശോധനക്കായി ഇവിടെ എത്താവുന്നതാണ്.

കഴിഞ്ഞ വര്‍ഷം നടത്തിയ കാമ്പയിനില്‍ 10,000ത്തിലധികം പേര്‍ ഗുണഭോക്താക്കളായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവരില്‍ 55 ശതമാനത്തിലധികം പേരില്‍ വിവിധ രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ 30 ശതമാനം പേരും തങ്ങള്‍ ജീവിത ശൈലീ രോഗങ്ങളുണ്ടെന്ന് അറിയാത്തവരാണ്.

മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഡയറക്ടര്‍ സജ്‌നാ റിയാസ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഫൈസല്‍ ടി.പി, ലബോറട്ടറി അഡ്മിനിസ്‌ട്രേറ്റര്‍ സൂസമ്മ വര്‍ഗീസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സുമേഷ് പി.എസ്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സുഷ്മിതാ സുഖോമോയ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

English summary
Micro Health Medical Lab organizing Life style Diseases Testing Campaign at Dubai
Please Wait while comments are loading...