കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഡിലീസ്റ്റിലെ ആദ്യ ആദ്യവെബ്ബിങ് ഫാക്ടറി ഷാര്‍ജ സെയ്ഫ് സോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

ഷാര്‍ജ: യു കെ ആസ്ഥാനമായ ബാശ്പി ഇന്റര്‍നാഷനല്‍ കമ്പനിയുടെ ഭാഗമായിട്ടാണ് രണ്ട് കോടി ഡോളര്‍ ചെലവില്‍ മേഖലയിലെ ആദ്യ നൈലോണ്‍ വെബിങ് നിര്‍മാണ യൂണിറ്റിന് തുടക്കമായത്. ഷാര്‍ജ സെയ്ഫ് സോണ്‍ ഡയറക്ടര്‍ സഊദ് അല്‍ മസ്‌റൂഇ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബാശ്പി ഇന്റര്‍നാഷണല്‍ കമ്പനിയുടെ സാനിധ്യം ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ കമ്പനികളെ സെയ്ഫ് സോണിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്ന് മസ്‌റൂയി അഭിപ്രായപ്പെട്ടു.

ലോക നിലവാരത്തില്‍ ഏറ്റവും മികച്ച രീതിയിലാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നതെന്ന് കമ്പനി പ്രസിഡന്റ് ബഷീര്‍ പടിയത്ത് അവകാശപ്പെട്ടു. ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മേഖലയില്‍ കൂടുതല്‍ സുരക്ഷയോടുള്ള ഉത്പന്നങ്ങളുടെ ലഭ്യത വര്‍ദ്ദിപ്പിക്കാന്‍ കഴിയുമെന്നും ബഷീര്‍ പടിയത്ത് പറഞ്ഞു. 1979 ലാണ് സേഫ്റ്റി സര്‍വീസസ് ഗ്രൂപ്പ് എന്ന പേരില്‍ ആദ്യ കമ്പനി രൂപം കൊള്ളുന്നത്.

bash-pinauguration

യു.എ.ഇ ക്ക് പുറമെ ഇന്ത്യ,യു.കെ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട് . കൊച്ചിയില്‍ ഈ വര്‍ഷം ഗ്രേഡ് 80 ചെയിന്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുമെന്നും രണ്ട് വര്‍ഷത്തിനകം യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാനും ഗ്രൂപ്പ് തയ്യാറെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഡോ. കെ. പി. ഹുസൈന്‍ സേഫ്റ്റി സര്‍വീസ് വൈസ് പ്രസിഡന്റുമാരായ ഡേവിഡ് ഫ്രാന്‍സ്, ഫ്രാങ്ക് ബ്രോക്കല്‍ ഹേറ്റ്‌സ് കീത്ത് റെയിംസ്, തുടങ്ങിയവരും മറ്റ് വിശിഷ്ട വെക്തികളും പങ്കെടുത്തു.

English summary
Middle East's first webbing factory started on Sharjah safe zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X