കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വൈദ്യുതി ബില്ല് അധികമാണെന്ന പ്രചാരണം ശരിയല്ല; സീവ ചെയര്‍മാന്‍

Google Oneindia Malayalam News

ഷാര്‍ജ: മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് ഷാര്‍ജയില്‍ വൈദ്യുതി ബില്ല് അധികമായി വരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് ഷാര്‍ജ വൈദ്യുതി ജല അതോറിറ്റി ചെയര്‍മാന്‍ ഡോ.റാഷിദ് അല്‍ ലീം വ്യക്തമാക്കി. ഉപയോഗിച്ച യൂനിറ്റിനു മാത്രമെ സീവ ചാര്‍ജ് ഈടാക്കാറുള്ളൂ, എന്നാല്‍ ഒരേ കെട്ടിടത്തില്‍ ഒരേ സൗകര്യത്തില്‍ താമസിക്കുന്നവര്‍ തമ്മില്‍ വൈദ്യുതിജല ഉപയോഗത്തിന്റെ രീതി വിത്യസ്തമായിരിക്കുമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

ആവശ്യം കഴിഞ്ഞാല്‍ പലരും ശൗചാലയത്തിലെ എക്‌സോസ്റ്റ് ഫാന്‍ ഓഫാക്കാന്‍ പോലും തയ്യാറല്ല. ഇത്തരം ചെറിയ കാര്യങ്ങളിലുടെ വലിയ തോതില്‍ വൈദ്യുതി പാഴാകുന്നതാണ് തൊട്ടടുത്ത താമസക്കാരനെ അപേക്ഷിച്ച് തനിക്ക് വരുന്ന ബില്ല് കൂടുതലാണെന്ന ധാരണ സാധാരണക്കാരിലുണ്ടാകുന്നതെന്ന് അദ്ധേഹം വിശദീകരിച്ചു. സ്വദേശികള്‍ താമസിക്കുന്ന ഏരിയകളില്‍ വൈദ്യുതി മുടങ്ങാറില്ല മുടങ്ങിയാല്‍ തന്നെ നിമിഷ നേരത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്.

sharjah-map

കാരണം മിക്ക സ്ഥലങ്ങളിലും സ്വദേശികളും വിദേശികളും പരസ്പരം ഒരുമിച്ചാണ് താമസിക്കുന്നത്. അവിടങ്ങളില്‍ വിദേശി താമസിക്കുന്ന വില്ലയെന്നോ സ്വദേശി താമസിക്കുന്ന വില്ലയെന്നോ വേര്‍തിരിവു സീവ കാണിക്കാറില്ലെന്നും ഡോ.റാഷിദ് വ്യക്തമാക്കി. ചില സന്ദര്‍ഭങ്ങളില്‍ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ താമസം എടുക്കാറുണ്ട്. എന്നാല്‍ എത്രയും വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് എഞ്ചിനീയര്‍മാര്‍ ശ്രമിക്കാറുള്ളതെന്നും അദ്ധേഹം പറഞ്ഞു.

ചില മാധ്യമങ്ങള്‍ ലഭിക്കുന്ന വിവരങ്ങള്‍ വളച്ചൊടിക്കുമ്പോഴാണ് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുന്നതെന്നും, ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയെന്നൊക്കെ ചില മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്തകള്‍ നല്‍കിയതായും ഡോ.റാഷിദ് അല്‍ ലീം വ്യക്തമാക്കി

English summary
More Electricity bill in Sharjah is a fake propaganda: Sevva chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X