കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വന്‍ തൊഴില്‍ സാധ്യതകള്‍ക്ക് വാതില്‍ തുറക്കുന്നു..പ്രവാസികള്‍ക്ക് ഈ വര്‍ഷം പണം കൊയ്യാം..!

ഗള്‍ഫ് ജോലി സ്വപനം കാണുന്ന മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം.

  • By അനാമിക
Google Oneindia Malayalam News

2017 ഗള്‍ഫില്‍ വന്‍ തൊഴിലവസരങ്ങളുടേതെന്ന് പഠനറിപ്പോര്‍ട്ട്. എണ്ണയുത്പാദനം വെട്ടിക്കുറച്ചതാണ് തൊഴില്‍രംഗം ഈ വര്‍ഷം സജീവമാകാന്‍ കാരണമാകുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഉത്പാദം കുറഞ്ഞതോടെ എണ്ണവില വര്‍ധിച്ചത് ഗള്‍ഫിലെ നിര്‍മ്മാണ രംഗം സജീവമാകാന്‍ കാരണമായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഗള്‍ഫ് മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ വളരെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സ്വപ്‌നം കണ്ട് നടന്നിരുന്ന വളരെയധികം മലയാളികളെ ഇത് നിരാശപ്പെടുത്തി. പ്രവാസികള്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട്.

തൊഴിൽ അവസരം കുറഞ്ഞു

ഗള്‍ഫിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി മന്ദഗതിയില്‍ ആയിരുന്നു. എണ്ണവില ഇടിഞ്ഞതാണ് പ്രധാന കാരണം. ഇതൊടെ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. നിലവില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യം പോലുമുണ്ടായി.

എണ്ണ ഉത്പാദനം കുറച്ചു

രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി തൊഴില്‍ രംഗത്ത് ഈ മന്ദഗതി തുടര്‍ന്നു. എണ്ണവില ഇടിവ് തുടരുകയും ചെയ്തു. ഇതോടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഉത്പാദനം കുറഞ്ഞതോടെ എണ്ണവില ഉയരാനും ആരംഭിച്ചു.

നിര്‍മ്മാണ മേഖലയില്‍ വന്‍ ഉണര്‍വ്

എണ്ണവില വര്‍ധിച്ചതോടെ ഗള്‍ഫിലെ നിര്‍മ്മാണ മേഖലയില്‍ വന്‍ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. തൊഴില്‍ വെട്ടിക്കുറക്കുന്ന പ്രവണതയില്‍ വന്‍ കുറവ് വന്നിരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ പല ഗള്‍ഫ് കമ്പനികളും തസ്തികകള്‍ 40 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

തൊഴിൽ വെട്ടിക്കുറയ്ക്കില്ല

ജോബ് പോര്‍ട്ടലായ ഗള്‍ഫ് ടാലന്റ്. കോം ആണ് സര്‍വ്വേ നടത്തിയത്. ജിസിസി ആസ്ഥാനമായ കമ്പനികളുടെ ഇടയിലായിരുന്നു പഠനം. തൊഴില്‍ വെട്ടിക്കുറക്കുന്നതില്‍ ഈ വര്‍ഷം 20 ശതമാനം വരെ കുറവ് വരുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത് 47 ശതമാനം കമ്പനികളാണ്.

തൊഴിലിനൊപ്പം വരുമാനവും കൂടും

എന്നാല്‍ 15 ശതമാനത്തോളം കമ്പനികള്‍ ഈ വര്‍ഷവും തൊഴില്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് പറയുന്നു. എണ്ണയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് നിര്‍ത്തി മറ്റു മേഖലകളിലേക്ക് കമ്പനികള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ അത് വരുമാന സാധ്യതയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വരുമാനവൈവിധ്യവത്കരണം

നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. നിര്‍മ്മാണ മേഖലയിലെ 58 ശതമാനം കമ്പനികളും വന്‍ വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. വരുമാനവൈവിധ്യവത്കരണമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. എണ്ണവില അസ്ഥിരമാണ് എന്നതാണ് കാരണം.

വന്‍ നിക്ഷേപം വരും

കമ്പനികള്‍ എണ്ണയെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതോടെ വിവിധ മേഖലകളില്‍ വന്‍ നിക്ഷേപം വരുന്നതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതും നിര്‍മ്മാണ മേഖലയില്‍ ഉണര്‍വ് ഉണ്ടാകാന്‍ കാരണമാകും. ഭക്ഷ്യവസ്തു വിതരണം, റീട്ടെയ്ല്‍ മേഖല എന്നിവയിലും ഉണര്‍വ് പ്രകടമാകും.

English summary
Increase in oil price will result in creating more job opportunities in Gulf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X