ദുബായ്: കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി, അമ്മയ്ക്ക് പൊതുവിചാരണ!!!
ദുബായ്: പതിനാല് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞിന്റെ മരണത്തില്‍ യുവതിക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊതു വിചാരണയ്ക്ക് മുമ്പായി ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തലയുടെ ഇടതുവശത്ത് പരിക്കുകളോടെ ലാത്തിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശരീരത്തില്‍ ചതവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.
ചോദ്യം ചെയ്യലിനിടെ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന കുറ്റം യുവതി നിഷേധിച്ചു. കുഞ്ഞിന് അപസ്മാരം ബാധിച്ചിട്ടുണ്ടെന്നും ചികിത്സയക്കായി അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയായിരുന്നുവെന്നുമാണ് പോലീസിന് മുന്നില്‍ നിരത്തിയ വാദങ്ങള്‍. കുഞ്ഞിന് പെട്ടെന്ന് അനക്കമില്ലാതായെന്നും വയറ്റില്‍ അമര്‍ത്തി കുഞ്ഞിനെ തല്‍സ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായില്ല. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ ക്രിമിനല്‍ നടപടികളൊന്നുമില്ലെന്നാണ് ദുബൈ പോലീസിന് കീഴിലെ മനുഷ്യാവകാശ വകുപ്പ് നല്‍കുന്ന വിവരം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്ത വരികയുള്ളൂ.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കടുത്ത പനിയും അപസ്മാരവും മൂലം റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിടി സ്‌കാനില്‍ കുഞ്ഞിന് ആന്തരീക രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു. തലയോട്ടിയിലെ രക്തം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തി രണ്ടാഴ്ചക്ക് ശേഷം കുഞ്ഞ് ആശുപത്രി വിട്ടിരുന്നു. പിന്നീട് ശരീരത്തില്‍ പൊട്ടലുകളുമായും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ആശുപത്രി അധികര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഒടുവില്‍ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു കുട്ടിയുടെ മരണം സംഭവിച്ചത്.












Click it and Unblock the Notifications