മച്ചിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു; ഷാര്‍ജയില്‍ അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജയില്‍ വീടിന്റെ മച്ചിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് അമ്മയ്ക്കും പെണ്‍മക്കള്‍ക്കും പരിക്കേറ്റു. 30കാരിയായ അമ്മയ്ക്ക് കാലിനും നാലു വയസ്സുള്ള മകള്‍ക്ക് തലയ്ക്കുമാണ് പരിക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്.

യര്‍മൂഖ് പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം. കിടപ്പുമുറിയുടെ മച്ചിന്റെ കോണ്‍ക്രീറ്റ് പാളികള്‍ പൊടുന്നനെ അടര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയം മാതാവും പെണ്‍മക്കളും മുറിയിലുണ്ടായിരുന്നു. ഇവരുടെ തൊട്ടടുത്താണ് കോണ്‍ക്രീറ്റ് പാളികള്‍ പതിച്ചത്. മുറിയുടെ ഒരു വശത്തെ പാളികളാണ് അടര്‍ന്നു വീണതെന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയുടെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

rape-7

സംഭവം നടന്ന മിനുട്ടുകള്‍ക്കകം തന്നെ വിവരമറിഞ്ഞ പോലിസും ആംബുലന്‍സും സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്നുവീഴാനിടയായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു

English summary
Narrow escape for Sharjah family as roof collapses on them
Please Wait while comments are loading...