കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കാന്‍ അമേരിക്ക പണം വാഗ്ദാനം ചെയ്തിരുന്നതായി ഹിസ്ബുല്ല നേതാവ്

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: ഇസ്രായേലിനെതിരായ തങ്ങളുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കാന്‍ അമേരിക്ക പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തതായി ലബനാനിലെ സായുധ സേനാവിഭാഗമായ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല. ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് നസ്‌റുല്ല ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഈ വാഗ്ദാനം ഉണ്ടായത്. യു.എസ് വൈസ് പ്രസിഡന്റ് ഡിക് ചെനി വഴിയാണ് ഈ ഓഫര്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പണത്തിന് പുറമെ, ഹിസ്ബുല്ലയ്‌ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം അവസാനിപ്പിക്കാമെന്നും വാഗ്ദാനമുണ്ടായി. ഇതിനു പുറമെ, ഭീകരപ്പട്ടികയില്‍ നിന്ന് ഹിസ്ബുല്ലയെ നീക്കുകയും ചെയ്യും. ലബനാന്‍ വംശജനായ യു.എസ് വ്യവസായി ജോര്‍ജ് നാദറാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം ഇതിനായി ഹിസ്ബുല്ലയെ സമീപിച്ചതെന്നും നസ്‌റുല്ല അറിയിച്ചു. ഇസ്രായേലിനെതിരായ ചെറുത്തു നില്‍പ്പ് അവസാനിപ്പിക്കുന്നതോടൊപ്പം അമേരിക്കയുമായി സൈനികമായി സഹകരിക്കണമെന്നും നിബന്ധന വച്ചിരുന്നു. എന്നാല്‍ എത്ര പണമാണ് അമേരിക്ക ഓഫര്‍ ചെയ്തതെന്ന് ഹസന്‍ നസ്‌റുല്ല വെളിപ്പെടുത്തിയിട്ടില്ല.

Hassan Nazrullah

ഖത്തറിനെതിരായ നിലപാട് സ്വീകരിക്കാന്‍ യു.എ.ഇക്ക് വേണ്ടി അമേരിക്കന്‍ ഭരണാധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജ് നാദറിന്റെ പേര് ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ആരോപണവുമായി നസ്‌റുല്ല രംഗത്തെത്തിയിരിക്കുന്നത്. ഉപരോധത്തിന്റെ വിഷയത്തില്‍ ഖത്തര്‍ അനുകൂല നിലപാട് സ്വീകരിച്ച മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിനെ പുറത്താക്കാന്‍ ഈ വിവാദ വ്യവസായി കരുക്കള്‍ നീക്കിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇയിലെ തന്റെ വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുഎഇ സര്‍ക്കാരിന് വേണ്ടി അമേരിക്കന്‍ ഭരണകൂടത്തില്‍ ഇദ്ദേഹം സ്വാധീനം ചെലുത്തുകയായിരുന്നുവെന്നാണ് ആരോപണം.

English summary
US offered money for ending resistance to Israel says Nasrallah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X