കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ കട'യുമായി പ്രവാസികള്‍

  • By Athul
Google Oneindia Malayalam News

ദുബായ്: കേരളത്തിലുടനീളം ചില്ലറക്കച്ചവട സംരംഭം തുടങ്ങാന്‍ പ്രവാസികള്‍ രംഗത്ത്. കേരളത്തിലുടനീളം 1000 ചെറുകിട സംരംഭമാണ് ആരംഭിക്കുകയെന്നും. ഇവിടെ കുടുംബശ്രീ യൂണിറ്റ് പോലുള്ള എല്ലാ സ്വയം തൊഴില്‍ സംരംഭങ്ങളിലെ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുമെന്നും സ്മാള്‍ സ്‌കെയില്‍ ഇന്റസ്ട്രീസ് റീടെയില്‍ മാനേജ്‌മെന്റ് (സിഐഎസ്എസ്‌ഐഎല്‍) അറിയിച്ചു.

പ്രവാസികള്‍ 300 കടകള്‍ തുടങ്ങുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ടന്നും 30 ശതമാനം നിക്ഷേപവും അവര്‍ തന്നെ നടത്തന്‍ തയ്യാറാണെന്നും സിഐഎസ്എസ്‌ഐഎല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ente kada

അവര്‍ അവരുടെ ഗ്രാമങ്ങളില്‍ 'എന്റെ കട'യുടെ ശാഖകള്‍ തുടങ്ങുമെന്നും ആങ്ങനെ 9000ത്തോളം സ്വയം തൊഴില്‍ സംരംഭകരെ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

9000ത്തോളം ഉല്‍പ്പാദകരും 50,000ത്തോളം വിതരണക്കാരും അടങ്ങുന്ന വലിയ ശൃംഖലയാകും ഇത്. ജന്‍ ഔഷധി പദ്ധതി വഴി മരുന്നുകളും ഷോപ്പില്‍ ലഭ്യമാകും.

500 ചതുരശ്രഅടി മുതല്‍ 999 ചതുരശ്രഅടി വരെ ഉള്ളവര്‍ക്ക് സംരംഭം ആരംഭിക്കാം. സംരംഭത്തിന് കുറഞ്ഞത് ഏഴ് ലക്ഷം രൂപവരെ ആവശ്യമാണ്. ഓരോ പഞ്ചായത്തിലും രണ്ട് കടകള്‍ വരെ തുടങ്ങാന്‍ കഴിയും. ഓരോ കടയിലും മൂന്നുപോര്‍ വീതം ജോലി ചെയ്യാനും കഴിയും.

തൊഴിലില്ലായ്മമൂലം വലയുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് വലിയൊരു അവസരമാണിത്. 3,000ത്തോളം തൊഴിലവസരങ്ങള്‍ 'എന്റെ കട'യിലൂടെ കേരളത്തിലാകമാനം സൃഷ്ടിക്കും.

English summary
A new retail chain to promote sale of indigenously produced consumer goods by small and medium enterprises is being set up in the South Indian state of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X