കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:ഖുര്‍ആന്‍ പാര്‍ക്ക് 2015ല്‍ പൂര്‍ത്തിയാവും

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഖുര്‍ആന്‍ പാര്‍ക്ക് 2015 ഓടെ പൂര്‍ത്തിയാക്കുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍, ഖുര്‍ ആനില്‍ പരമാര്‍ശിയ്ക്കുന്ന മരങ്ങളും മറ്റ് സസ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആന്‍ പാര്‍ക്ക്. 26മില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് നിര്‍മ്മിയ്ക്കുന്ന പാര്‍ക്ക് 2015 സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

അല്‍ ഖവാനിജീനില്‍ 64 ഏക്കറിലാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. ഹരിതവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്തയാണ് ഇക്കാര്യം പറഞ്ഞത്. ഖുര്‍ആന്‍ പാര്‍ക്ക് ദുബായുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണെന്ന് ലൂത്തപറഞ്ഞു. ഖുറാന്‍ മുന്നോട്ട് വയ്ക്കുന്ന പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തെ സംരക്ഷിയ്ക്കുന്നതോടൊപ്പം പച്ചപ്പ് നിലനിര്‍ത്തുക കൂടിയാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

54 ഇനം സസ്യങ്ങളെപ്പറ്റിയാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്. ഇതില്‍ 51 ഇനം സസ്യങ്ങളും പാര്‍ക്കില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നു. ഹരിതവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍ 30 ഒലിവ് തൈകള്‍ നട്ടു.പരിസ്ഥിതി മന്ത്രി ഡോ.റാഷിദ് അഹമ്മദ് ഫഹദിന്റെ മേല്‍നോട്ടത്തിലാണ് വൃക്ഷത്തൈകള്‍ നട്ടത്.ഹരിതവത്ക്കരണ വാരാചരണ ദിനം എല്ലാ വര്‍ഷവും യുഎഇയില്‍ കൊണ്ടാടാറുണ്ട്. തിങ്കളാഴ്ച (മാര്‍ച്ച് 3)യാണ് ഹരിതവത്ക്കരണ വാരാചരണം ആരംഭിച്ചത്.

English summary
Olive trees planted in the Holy Quran Park in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X