കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഒമൈക്രോണ്‍ ബാധിച്ച വ്യക്തി ദുബായിലേക്ക് പോയി!!... പുതിയ റിപ്പോര്‍ട്ട്; വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ബെംഗളൂരു: കൊവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ ലോകത്ത് ആശങ്ക പരത്തി വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ രോഗം ഇന്ന് 30ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലും യുഎഇയിലും ഉള്‍പ്പെടെ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്നാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ലക്ഷണത്തെ തുടര്‍ന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് പുറത്തുവന്നത്.

അതേസമയം, രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് പോയി എന്നാണ് പുതിയ വിവരം. അധികൃതര്‍ പുറത്തുവിട്ട രോഗിയുടെ യാത്രാ രേഖകള്‍ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചേച്ചി സംഘിയാണോ? എനിക്ക് ആകെയുള്ള ബിജെപി 'ബന്ധം' ഇതാണ്... മല്ലിക സുകുമാരന്‍ പറയുന്നുചേച്ചി സംഘിയാണോ? എനിക്ക് ആകെയുള്ള ബിജെപി 'ബന്ധം' ഇതാണ്... മല്ലിക സുകുമാരന്‍ പറയുന്നു

1

ഇന്ത്യയില്‍ രണ്ടുപേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. 66കാരനം 46കാരനും. ഇതില്‍ 66 കാരനാണ് യുഎഇയിലേക്ക് പോയത്. രോഗം ഭേദമായി എന്ന് തെളിയിക്കുന്ന രേഖകള്‍ അധികൃതരെ കാണിച്ചാണ് ഇയാള്‍ പോയത്. എന്നാല്‍ ഈ വ്യക്തി രാജ്യം വിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

2

നവംബര്‍ 20നാണ് 66കാരന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവിലെത്തിയത്. ഇയാളുടെ പേരോ വിലാസമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒരാഴ്ച മാത്രമേ ഇദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ദുബായിലേക്ക് പോകുകയാണ് ചെയ്തത് എന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

3

ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വേളയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായിരുന്നു ഇദ്ദേഹം. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടിരുന്നില്ല. രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തയാളാണ്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഉടന്‍ ഹോട്ടലിലേക്ക് പോയി. പിന്നീടാണ് പരിശോധനാ ഫലം വന്നത്. കൊവിഡ് പോസറ്റീവ് ആയിരുന്നു. ഇക്കാര്യം അദ്ദേഹത്തെ അധികൃതര്‍ അറിയിക്കുകയും ചെയ്തു.

അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ഘോര യുദ്ധം; താലിബാന്‍ പട്ടാളം ഇരച്ചെത്തി... തിരിച്ചടിച്ച് ഇറാന്‍അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ഘോര യുദ്ധം; താലിബാന്‍ പട്ടാളം ഇരച്ചെത്തി... തിരിച്ചടിച്ച് ഇറാന്‍

4

ഹോട്ടലില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഇയാളെ സന്ദര്‍ശിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നും നിര്‍ദേശിച്ചു. പിന്നീടാണ് ലോകത്ത് ഒമൈക്രോണ്‍ വ്യാപിക്കുന്ന വാര്‍ത്ത വന്നത്. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ വ്യക്തി എന്ന നിലയില്‍ വീണ്ടും വിദഗ്ധ പരിശോധനയ്ക്കാണ് സാംപിള്‍ ശേഖരിക്കുകയായിരുന്നു.

5

ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നവംബര്‍ 22നാണ് സാംപിളുകള്‍ ശേഖരിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. പ്രൈമറി കോണ്ടാക്ടില്‍ 24 പേരും സെക്കണ്ടറി കോണ്ടാക്ടില്‍ 240 പേരുമാണ് ഉണ്ടായിരുന്നത്. എല്ലാവരെയും പരിശോധിച്ചു. ആര്‍ക്കും കൊവിഡില്ല.

നയന്‍താരയെ പാട്ടുപാടി വരവേറ്റ് വിഘ്‌നേഷ് ശിവന്‍; എന്റെ വാക്കുകള്‍ക്ക് നീ ശബ്ദം നല്‍കുമ്പോള്‍...!!

6

നവംബര്‍ 23ന് 66കാരന്‍ സ്വകാര്യ ലാബില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി. രോഗമില്ലെന്ന ഫലമാണ് വന്നത്. ഈ രേഖ കാണിച്ച് നവംബര്‍ 27ന് അദ്ദേഹം ദുബായിലേക്ക് പോകുകയായിരുന്നു. ബെംഗളൂരു വിമാനത്താവളം വഴിയാണ് ദുബായിലേക്ക് പോയത്. മറ്റൊരാള്‍ക്ക് കൂടി ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം 46കാരനാണ്. ബെംഗളൂരുവിലെ ഡോക്ടറുമാണ്.

7

ഇന്ത്യയില്‍ രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ച കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നാണ് പരസ്യമാക്കിയത്. ഈ രോഗം ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയിലാണ്. 77 രോഗികളാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുള്ളത്. ബ്രിട്ടനില്‍ 22 പേരും ബോട്‌സ്വാനയില്‍ 19 പേരും നെതര്‍ലാന്റ്‌സില്‍ 16 പേരും പോര്‍ച്ചുഗലില്‍ 13 പേരും ജര്‍മനിയില്‍ 9 പേരും ഇസ്രായേലില്‍ 4 പേരും ഒമൈക്രോണ്‍ ബാധിച്ച് ചികില്‍സയിലാണ്.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

English summary
Omicron Confirmed Patient In India Gone To UAE On November 27- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X