കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ പിണറായി വിജയന്‍ മുഖ്യാതിഥി

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്കായി ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ നാല് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിമുതല്‍ രാത്രി ഒമ്പതരവരെ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌ക്കൂളില്‍ വെച്ചാണ് പരിപാടി നടക്കുക. സീഷെല്‍ ഈവന്റ്‌സാണ് പരിപാടിയുടെ സംഘാടകര്‍.

കേരളത്തിന്റെ മുന്‍വൈദ്യുതി മന്ത്രി പിണറായി വിജയനാണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടോടി നൃത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്തമാലിക, സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍, അറബിക് കലകള്‍, നാടന്‍ കലാരൂപങ്ങള്‍, സംഗീതശില്‍പം, മുടിയാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഇവിടെ നടക്കും.

indo-arab

കൂടാതെ എണ്‍പതില്‍പരം കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വാദ്യമേളം, നൂറിലധികം പേര്‍ ചേര്‍ന്നു ആലപിക്കുന്ന ക്വയര്‍ എന്നിവയും ഇവിടെ അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ 'കേരളത്തിന്റെ വികസനം' എന്ന വിഷയത്തില്‍ പിണറായി വിജയന്‍ സംസാരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സംഘാടകരായ കൊച്ചുകൃഷ്ണന്‍, അഡ്വ.നജീത്, കെ.എല്‍.ഗോപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Pinarayi Vijayan as chief guest of Indo-Arab Cultural Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X