കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിന്റെ വേഷത്തിലെത്തി സൗദി ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു; മണിക്കൂറുകള്‍ക്കകം പോലിസ് കണ്ടെത്തി

  • By Desk
Google Oneindia Malayalam News

റിയാദ്: നഴ്‌സിന്റെ വേഷംധരിച്ചെത്തിയ സ്ത്രീ ആശുപത്രിക്കിടക്കയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു; വ്യാപകമായ തിരച്ചില്‍ നടത്തി മണിക്കൂറുകള്‍ക്കകം

പോലിസ് കുട്ടിയെ കണ്ടെടുത്തു. സൗദിയിലെ അല്‍ഖറജിലുള്ള കിംഗ് ഖാലിദ് ഹോസ്പിറ്റലിലാണ് സംഭവം. നഴ്‌സിന്റെ യൂനിഫോം ധരിച്ചെത്തിയ സ്ത്രീ മാതാവിന്റെ പക്കല്‍ നിന്നും പരിശോധനയ്‌ക്കെന്നു പറഞ്ഞ് കുട്ടിയെ വാങ്ങിപ്പോവുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് കാണാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു നഴ്‌സിനോട് അന്വേഷിച്ചപ്പോള്‍ കുട്ടിയെ തങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്ന് അവര്‍ പറയുകയായിരുന്നു.

baby

ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അമ്മാവന്‍ വിവരമറിയിച്ചു. ഇതനുസരിച്ച് ആശുപത്രിയിലെത്തിയ റിയാദ് പോലിസ് ആശുപത്രിയിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നഴ്‌സിന്റെ വേഷം ധരിച്ച സ്ത്രീ കുട്ടിയുമായി പോകുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതോടെ സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനു ശേഷം റിയാദിലെ കിഴക്കന്‍ പ്രദേശമായ അല്‍ ഹംറ പള്ളിക്ക് അകത്തുവച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി മാതാവിന് കൈമാറുകയും ചെയ്തു. പ്രസവാനന്തരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്.

English summary
Riyadh security forces on Friday found a baby boy who had been abducted from King Khalid Hospital in Al-Kharj less than 24 hours after he was kidnapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X