കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടൽ മുറിയെടുക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ ഓൺ അറൈവൽ വീസാ ലഭിക്കില്ല. വിസാ നിയന്ത്രണം കർശനമാക്കി ഖത്തർ

  • By Desk
Google Oneindia Malayalam News

ഖത്തർ: ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വീസാ അനുവധിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതായ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ താമസിക്കുന്നവർ കുടുംബങ്ങളെയും മറ്റ് സുഹൃത്തുക്കളെയും ചെറിയ കാലയളവിലുള്ള ഖത്തർ സന്ദർശനത്തിനായ് ക്ഷണിക്കുകയും അത്തരത്തിലുള്ളവർ യാത്രയ്ക്ക് ഒരുങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഖത്തർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പല കുടുംബങ്ങളെയും യാത്ര വേണ്ടന്ന് വെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചു.

<strong>സംസ്ഥാനത്ത് വരാൻ പോകുന്നത് പ്രളയത്തെ അതിജീവിക്കുന്ന റോഡുകൾ: ഒരോ നിയോജകമണ്ഡലത്തിലും 50 റോഡുകള്‍ വീതം</strong>സംസ്ഥാനത്ത് വരാൻ പോകുന്നത് പ്രളയത്തെ അതിജീവിക്കുന്ന റോഡുകൾ: ഒരോ നിയോജകമണ്ഡലത്തിലും 50 റോഡുകള്‍ വീതം

ഖത്തറിൽ ഓൺ അറൈവൽ വിസയിലെത്തുന്നവർക്ക് സ്വന്തം പേരിൽ ക്രെഡിറ്റ് കാർഡ് നിർബന്ധമാണെന്നും അത് യാത്രയിൽ കരുതണമെന്നുമാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ അറിയിപ്പ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ഡെബിറ്റ് കാർഡ് എങ്കിലും കൈയ്യിൽ കരുതണമെന്നും കുടുംബമായാണ് യാത്ര ചെയ്യുന്നതെങ്കിൽ കൂട്ടത്തിൽ മുതിർന്ന അംഗത്തിന്റെ പേരിലായിരിക്കണം കാർഡ് എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പുതുതായ് ചെർത്തിട്ടുണ്ട്.

visase-17-147939

പരമാവധി മുപ്പത് ദിവസത്തേക്ക് മാത്രമായിരിക്കും വീസാ അനുവധിക്കുക. മടക്കയാത്രക്കുള്ള ടിക്കറ്റ്, താമസത്തിനുള്ള ഹോട്ടൽ മുറി ബുക്ക് ചെയ്തതിനുള്ള രേഖകൾ തുടങ്ങിയവ നിർബന്ധമായും കൈയ്യിൽ കരുതിയിരിക്കണമെന്നാണ് നിബന്ധനകൾ. കൂടാതെ യാത്രയ്ക്ക് ഉപയോഗിക്കുന്ന പാസ്പോർട്ടിന് ആറുമാസത്തെ കാലാവധി ഉണ്ടെന്ന് യാത്രക്കാരൻ ഉറപ്പുവരുത്തണം. പുതിയ നിബന്ധനകൾ നാട്ടിലെ വിമാനത്താവളങ്ങളിൽ തന്നെ വിശദമായി പരിശോധിക്കുന്നതു കാരണം പലരുടെയും യാത്ര നാട്ടിൽ നിന്നും തന്നെ മുടങ്ങുന്നതായ് പലരും വ്യക്തമാക്കി.

English summary
Qatar tighten visa rules for expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X