കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ ബന്ധമുള്ള ഖത്തറികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയെന്ന് വാര്‍ത്ത

Google Oneindia Malayalam News

ദുബായ്: സൗദി യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി കല്യാണം കഴിക്കുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ രാജ്യം മാറി കല്യാണം കഴിച്ചവര്‍ക്ക് പ്രയാസം സ്രഷ്ടിക്കുന്നുണ്ടോ എന്നതായിരുന്നു ഗള്‍ഫ് നാടുകളിലെ ചര്‍ച്ച.

യുഎഇ ല്‍ നിന്നും പുറത്തിറങ്ങുന്ന ചില അറബ് മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട അധിക്രതരുടെ വിശദീകരണങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. യുഎഇ പൗരന്മാരെ വിവാഹം കഴിച്ച ഖത്തര്‍ സ്വദേശികളായവരെ രാജ്യത്ത് നിന്നും പുറത്താക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വിവരം എവിടെ നിന്നും ലഭിച്ചു എന്നത് വാര്‍ത്തയില്‍ അജ്ഞാതമാണ്.

dubai-map

അയല്‍ രാജ്യമായ ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് ആയിരക്കണക്കിനു മിശ്ര വിവാഹക്കാരെയാണ് ആശയ കുഴപ്പത്തിലാക്കിയിരുന്നത്. എന്നാല്‍ പുതിയ വാര്‍ത്ത ഇത്തരക്കാരില്‍ വലിയ തോതിലുള്ള ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇമാറാത്തികളുടെ ഏറ്റവും അടുത്ത ഖത്തറി ബന്ധുക്കളെയും കുടുംബങ്ങളെയും അതിര്‍ത്തിയിലോ വിമാനത്താവളങ്ങളിലോ തടയരുതെന്നാണ് അധിക്രതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
Qatar: UAE issues directive for Emiratis married to Qataris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X