കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്, കനത്ത മഴ, ഗതാഗതം തടസപ്പെടും

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ പലയിടത്തും ഇന്നും കനത്ത മഴ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ആന്റ് മെറ്റീരിയോളജി (എന്‍സിഎംഎസ്) മുന്നറിയിപ്പ് നല്‍കി. ദുബായിലും ഷാര്‍ജയിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. മോശം കാലവസ്ഥയായതിനാല്‍ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു.

കനത്തമഴയില്‍ പലയിടത്തും ഗാതാഗതം തടസപ്പെടുകയാണ്. ഷെയ്ഖ് സയ്യിദ് റോഡ്, മുഹമ്മദ് ബിന്‍ സയീദ് റോഡ് എന്നിവിടങ്ങളിലായി രണ്ട് വാഹനാപകടങ്ങള്‍ നടന്നതായി ട്രാഫിക് പൊലീസ് പറയുന്നു. രാവിലെ 7.50 ഓടെ ഗതാഗതം സാധരാണ നിലയിലാക്കാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.

Rain

മഴയെത്തുടര്‍ന്ന് റോഡുകളിലെ അപകട സാധ്യത കൂടുന്നതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിയ്ക്കണമെന്ന് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉള്‍പ്പെടയുള്ളവയിലൂടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്ത് കൂടി വാഹനമോടിയക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മഴയായതിനാല്‍ തന്നെ വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു

English summary
The NCMS has issued a warning for the Arabian Gulf and the Sea of ​​Oman - as no-go areas because of extremely rough weather today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X