കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്റെ കൊലപാതകം: ഏഴ് ഐഎസ് ഭീകരരുടെ വിചാരണ സൗദിയില്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

റിയാദ്: തബൂക്കില്‍ വച്ച് സൗദി സൈനികന്‍ കൊല്ലപ്പെട്ട കേസില്‍ ഏഴ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ വിചാരണ റിയാദ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. ഫസ്റ്റ് പ്രൈവറ്റ് അബ്ദുല്ല നാസര്‍ മാദി അല്‍ റാഷിദി എന്ന സൈനികനാണ് കഴിഞ്ഞ വര്‍ഷം അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തുവച്ച് തന്നെ അക്രമികളെ പോലിസ് പിടികൂടുകയായിരുന്നു.

riyad

കേസിലെ ഒന്നാം പ്രതി കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. താന്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നും സൈനികരൊക്കെ അവിശ്വാസികളും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള തന്റെ ധാരണയാണ് കൊലയ്ക്ക് പിന്നിലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുമായി താന്‍ ബൈഅത്ത് (കൂറ് പുലര്‍ത്തുമെന്ന പ്രതിജ്ഞ) ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുള്‍പ്പെടെ വിചാരണ നേരിടുന്നവരില്‍ ആറു പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ യമനി പൗരനുമാണ്.

കൊലപാതകം, ഐ.എസ് അംഗത്വം, തെളിവുകള്‍ നശിപ്പിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങി 25 കുറ്റങ്ങളാണ് പ്രൊസിക്യൂഷന്‍ പ്രതികള്‍ക്കെതിരേ തയ്യാറാക്കിയിരിക്കുന്നത്. മുഖ്യപ്രതിക്ക് വധശിക്ഷയും കൂട്ടുപ്രതികള്‍ക്ക് ദീര്‍ഘകാല തടവുമാണ് പ്രൊസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരും ഭരണാധികാരികളും പണ്ഡിതന്‍മാരും കൊല്ലപ്പെടേണ്ടവരാണെന്ന വിശ്വാസമാണ് താന്‍ വച്ചുപുലര്‍ത്തുന്നതെന്ന് ഒന്നാം പ്രതി കോടതിയെ അറിയിച്ചു. ഏറെ നാള്‍ പിന്തുടര്‍ന്ന ശേഷമാണ് സൈനികനെ തനിച്ച് കിട്ടിയതെന്നും സ്വന്തം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിനു നേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് 30 റൗണ്ട് വെടിവച്ചതായി ഇയാള്‍ പറഞ്ഞു. സൈനികന്‍ തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഇയാള്‍ പോലിസ് പിടിയിലാവുകയായിരുന്നു.

English summary
riyadh court begins trial of 7 is men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X