കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെ കള്ളന്‍ ദുബായില്‍ പിടിയിലായി

  • By Meera Balan
Google Oneindia Malayalam News

Arrest
ദുബായ്: കുവൈത്തില്‍ വന്‍ കവര്‍ച്ചകള്‍ നടത്തിയ ശേഷം ദുബായിലെത്തിയ കള്ളനെ ദുബായ് പൊലീസ് പിടികൂടി. ആയുധങ്ങള്‍ കാട്ടി കുവൈത്തിലെ ഒരു എക്‌സ്‌ചേഞ്ചില്‍ നിന്ന് പണവും, ജൂവല്ലറിയില്‍ നിന്ന് ആഭരണവും കവര്‍ന്ന ശേഷമാണ് ഇയാള്‍ ദുബായിലെത്തിയത്.

യൂറോപ്പുകാരിയായ സ്ത്രീയോടൊപ്പം അല്‍ ബറാഹ ഹോട്ടലില്‍ ആയിരുന്നു ഇയാളുടെ താമസം. ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കള്ളനെ പിടികൂടിയത്. സെപ്റ്റംബര്‍ ഏഴിന് ഇയാള്‍ ദുബായിലുണ്ടെന്ന വിവരം പൊലീസിന് കിട്ടി. കള്ളനെ അറസ്റ്റ് ചെയ്ത വിവരം ദുബായ് പൊലീസിസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖമിസ് മാട്ടാര്‍ അല്‍ മസെയ്‌നയാണ് സ്ഥിരീകരിച്ചത്.

കുവൈത്താണ് കള്ളന്‍ ദുബായിലേയ്ക്ക് കടന്ന വിവരം ദുബായ് പൊലീസിനെ അറിയിച്ചത്. ദുബായിലും ഇയാള്‍ പലതരത്തിലുള്ള കുറ്റകൃത്യങ്ങളും നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. അല്‍ ബറാഹ ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ഹോട്ടലില്‍ പ്രതി എത്തുന്നത് വരെ കാത്ത് നിന്നു. ഇയാളെ അറസ്റ്റ് ചെയ്യുകയും മുറി പരിശോധിച്ചശേഷം മോഷ്ടിച്ച പണം കണ്ടെത്തുകയും ചെയ്തു. സൗദിക്കാരനാണ് ഇയാളെന്നാണ് സൂചന. പ്രതിയെ കുവൈത്തിന് കൈമാറും.

English summary
A GCC national who allegedly committed armed robbery and stole cash from an exchange office and jewels from a jewellery shop in Kuwait has been arrested by the Dubai Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X